19 December 2024, Thursday
KSFE Galaxy Chits Banner 2

സി അച്യുതമേനോന്റെ പ്രതിമ നിര്‍മ്മാണം പുരോഗമിക്കുന്നു

Janayugom Webdesk
പയ്യന്നൂര്‍
November 15, 2022 8:23 pm

തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായ സി അച്യുതമേനോന്റെ പ്രതിമ നിര്‍മ്മാണം പുരോഗമിക്കുന്നു. ശില്പി ഉണ്ണി കാനായി വെങ്കലത്തില്‍ നിര്‍മിക്കുന്ന പ്രതിമയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതിമ നിര്‍മ്മാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തി. ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌കുമാര്‍, നേതാക്കളായ കെ വി ബാബു, പി ലക്ഷ്മണന്‍, വി ബാലന്‍, എം രാമകൃഷ്ണന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Eng­lish Sum­ma­ry: The stat­ue of C Achyu­ta­menon is in progress

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.