ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സംഘടന വാർഷിക പരിപാടി അലങ്കോലമാക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
നവംബർ 12ന് ആലുവ പുക്കാട്ടുപടി സെന്റ് ജോർജ് പബ്ലിക് സ്കൂളിൽ വെച്ച് നടന്ന വാർഷിക പരിപാടിയുടെ ഭാഗമായി സ്ത്രീകളും കുട്ടികളുമടക്കം ഭക്ഷണം കഴിക്കുന്നതിനിടെയാണ് അക്രമിസംഘം പരിപാടി അലങ്കോലപ്പെടുത്തിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ മർദ്ദിക്കുകയും ചെയ്തു. സാമൂഹിക വിരുദ്ധ സംഘത്തെ അറസ്റ്റ് ചെയ്ത് ഉടനടി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്.
പ്രതിഷേധ പരിപാടി ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കെ എ വേണുഗോപാൽ, ജില്ലാ പ്രസിഡന്റ് കെ കെ സത്താർ, സെക്രട്ടറി പി എസ് വിഷ്ണു, പി കെ നസീർ, പി എം താജുദ്ദീൻ എന്നിവർ സംസാരിച്ചു.
English Summary: Incident of assault on women and children by anti-socials during annual event; The Light and Sound Association protested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.