2 May 2024, Thursday

Related news

April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024

ഗവർണർ കേരളത്തില്‍ ബിജെപിയുടെ ദല്ലാൾ; ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാന്‍ ബിജെപി ശ്രമം: കാനം

Janayugom Webdesk
കായംകുളം
November 18, 2022 9:27 pm

ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകർത്ത് ബിജെപിയെ കേരളത്തിൽ വളർത്താനുള്ള കേന്ദ്രത്തിന്റെ ദല്ലാളാണ് കേരളാ ഗവർണറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നവീകരിച്ച സിപിഐ കായംകുളം മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാംസ്കാരികമായും വിദ്യാഭ്യാസപരമായും രാജ്യത്തെ ഉയർന്ന നിലയിൽ എത്തിക്കുന്നതിന് യുക്തിചിന്തയും വിദ്യാഭ്യാസവുമുള്ള ഒരു യുവതലമുറ അനിവാര്യമാണ്. അതിന് ഇടതുപക്ഷ ജനാധ്യപത്യ കക്ഷികൾക്കു മാത്രമേ സാധിക്കൂ. അത് മനസ്സിലാക്കിയ ആർഎസ്എസ്-ബിജെപി സഖ്യം ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ശ്രമിക്കുന്നത്. അതിനുള്ള ഉപകരണമായാണ് കേരള ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ മുതൽ ഒരു മതത്തിന്റെ ആവശ്യങ്ങളും ആശയങ്ങൾക്കുമായി മാത്രം നിലകൊള്ളുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഇംഗ്ലീഷുകാർ നടപ്പിലാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് നരേന്ദ്രമോഡിയും സ്വീകരിക്കുന്നത്.
ആർഎസ്എസ് സ്വീകരിക്കുന്ന വികലമായ നയങ്ങൾ രാജ്യത്ത് നടപ്പിലാക്കി അവരുടെ ആശയങ്ങൾ രാജ്യത്ത് പ്രാവർത്തികമാക്കാൻ ബിജെപി ശ്രമിക്കുന്നു. ബിജെപിയെ സ്വീകരിക്കുന്ന മതവിശ്വാസികൾ മാത്രമേ രാജ്യത്ത് നിലനിൽക്കാൻ പാടുള്ളൂ എന്നതാണ് മോഡി സർക്കാരിന്റെ ലക്ഷ്യമെന്നും കാനം പറഞ്ഞു. 

Eng­lish Sum­ma­ry: Gov­er­nor is BJP’s bro­ker in Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.