ലോകത്തെ ഏറ്റവും പ്രായംകൂടിയ ‘കുട്ടി’ വിദ്യാര്‍ത്ഥി അന്തരിച്ചു. കെനിയയിലെ വസതിയില്‍ വച്ചാണ് 99 കാരിയായ പ്രിസില്ല സിറ്റേനി മരിച്ചത്. പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണിവര്‍. ബുധനാഴ്ച ക്ലാസിലിരിക്കെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന വര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്.
കാലഞ്ചിന്‍ ഭാഷയില്‍ മുത്തശിയെന്ന അര്‍ത്ഥമുള്ള ഗോഗോയെന്ന പേരിലാണ് സ്കൂളില്‍ പ്രിസില്ല അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കെനിയയിലാണ് പ്രിസില്ല ജനിക്കുന്നത്. സ്വാതന്ത്രത്തിന് വേണ്ടിയുള്ള രാജ്യത്തിന്റെ പോരാട്ടത്തിന് അവര്‍ സാക്ഷ്യം വഹിച്ചു. അറുപത് വര്‍ഷക്കാലം ആയയായി ജോലി ചെയ്തു. സഹപാഠികളായുള്ള കുട്ടികളില്‍ പലരേയും ജനനസമയത്ത് ഏറ്റുവാങ്ങിയത് പ്രിസില്ലയായിരുന്നു.
പ്രായത്തിന്റെ പരിധികള്‍ മറികടന്ന് പഠിക്കാനുള്ള പ്രസില്ലയുടെ ആഗ്രഹം യുനെസ്കൊയുടെ പ്രത്യേക അംഗീകാരം നേടിയെടുത്തിരുന്നു.
ഇവരുടെ ജീവിതത്തെ ആസ്പദമാക്കി ഫ്രഞ്ച് ഭാഷയില്‍ ഗോഗോ എന്ന ചിത്രവും പുറത്തിറക്കിയിട്ടുണ്ട്.
English Summary: Oldest ‘Primary student’ passes away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.