8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
August 8, 2024
August 7, 2024
July 3, 2024
July 3, 2024
May 18, 2024
May 18, 2024
May 15, 2024
May 12, 2024

ഡല്‍ഹിയെ പിടിച്ചുലച്ച് കൂട്ടക്കൊ ല; കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

പ്രത്യേക ലേഖകന്‍
ന്യൂഡൽഹി
November 23, 2022 8:23 am

രാജ്യതലസ്ഥാന നഗരിയെ ഞെട്ടിച്ച് കൂട്ടക്കൊ ല. ഒരു കുടുംബത്തിലെ നാല് പേരെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനെയും മുത്തശ്ശിയെയും രണ്ട് സഹോദരിമാരെയും കൊലപ്പെടുത്തിയത് ലഹരിക്ക് അടിമയായ മകന്‍ കേശവ് ആണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളാണ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലെ പാലം മേഖലയിലാണ് ഒരു കുടുംബത്തിലെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവരെ കൊലപ്പെടുത്തിയിട്ടുള്ളത്. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ പുറത്ത് വന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുറിയിൽ വച്ച് യുവാവ് സഹോദരിയെ കൊലപ്പെടുത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം മുറിയിൽ നിലത്ത് കിടക്കുന്ന നിലയിലാണ്. മുത്തശ്ശിയുടെ മൃതദേഹം കട്ടിലിലും അച്ഛന്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ ബാത്ത്റൂമിലുമാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രാദേശിക മാധ്യമങ്ങളിലാണ് ഇന്ന് ഇതുസംബന്ധിച്ച വാര്‍ത്ത വന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. എന്തിനാണ് പ്രതി ഈ ക്രൂരമായ കൊലപാതകം നടത്തിയതെന്ന് ഇതുവരെ ലഭ്യമായിട്ടില്ല. എന്തോ ദേഷ്യത്തിലായിരുന്നു കൊലപാതകം നടത്തിയതെന്നാണ് സൂചന. നാല് കൊലപാതകങ്ങൾ നടത്തിയ ശേഷം മകന്‍ വീടിന് പുറത്തിറങ്ങാതെ മൃതദേഹത്തിന് സമീപം തന്നെ ഇരുന്നതായും വാര്‍ത്തകളില്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് കൊലപാതകത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

രാജ്യത്തെ പിടിച്ചുലത്ത ശ്രദ്ധ വധക്കേസിലെ ദുരൂഹത നീക്കുന്ന തിരക്കിലാണ് ഡൽഹി പൊലീസ്. അതിനിടെ, രാജ്യതലസ്ഥാനത്ത് നടന്ന കൂട്ടക്കൊല എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

 

Eng­lish Sam­mury: Four mem­bers of a fam­i­ly includ­ing two sis­ters, their father and their grand­moth­er were stabbed to death in a house in Del­ho Palam area.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.