24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 28, 2024
August 27, 2023
August 19, 2023
April 15, 2023
January 18, 2023
December 18, 2022
November 24, 2022
May 22, 2022
March 16, 2022

വീണ്ടും ദുരഭിമാനക്കൊല: മകളെ കൊലപ്പെടുത്തി, അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Janayugom Webdesk
ചെന്നൈ
November 24, 2022 8:02 pm

അന്യജാതിക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ അമ്മ മകളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിനി അരുണയെയാണ് (19) അമ്മ അറുമുഖ കനി കൊലപ്പെടുത്തിയത്. ആത്മഹത്യാ ശ്രമം നടത്തിയ അറുമുഖ കനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോയമ്പത്തൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയായ അരുണ പിന്നോക്ക ജാതിക്കാരനായ കോളജ് സഹപാഠിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം കുടുംബത്തെ അറിയിച്ചപ്പോള്‍ വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് മാതാപിതാക്കള്‍ അരുണയ്ക്കായി വരനെ തിരയാന്‍ തുടങ്ങി. 

തന്റെ പ്രണയബന്ധം വരന്റെ വീട്ടുകാരോട് തുറന്നു പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ പ്രകോപിതയായ അറുമുഖ കനി അരുണയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. സംഭവമറിഞ്ഞ അയല്‍വാസികളാണ് പെണ്‍കുട്ടിയെയും അമ്മയെയും അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മകളുടെ മരണം സ്ഥിരീകരിച്ചു. അറുമുഖ കനി ചികിത്സയിലാണ്. സംഭവത്തില്‍ ശിവലപ്പേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

Eng­lish Sum­ma­ry: Hon­or ki lling again: Daugh­ter ki lled, moth­er attempts sui cide

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.