23 December 2024, Monday
KSFE Galaxy Chits Banner 2

നടുഭാഗം ചുണ്ടന് പ്രസിഡന്റ്സ് ട്രോഫി

Janayugom Webdesk
കൊല്ലം
November 26, 2022 9:48 pm

ഓളപ്പരപ്പില്‍ ആവേശം നിറച്ച ചുണ്ടന്‍വള്ളങ്ങളുടെ പോരില്‍ കുമരകം എന്‍സിഡിസി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന് പ്രസിഡന്റ്സ് ട്രോഫി. മഹാദേവികാട് കാട്ടിൽ തെക്കേതിൽ, കേരള പൊലീസിന്റെ ചമ്പക്കുളം എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. 

ചാമ്പ്യന്‍സ് ബോട്ട് ലീഗിൽ 116 പോയിന്റോടെ പിബിസി പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിലിനാണ് സിബിഎൽ കിരീടം. നടുഭാഗം ചുണ്ടൻ 107 പോയിന്റോടെ രണ്ടാം സ്ഥാനവും, കേരള പൊലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ 92 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.
ആലപ്പുഴയില്‍ നെഹ്രു ട്രോഫി ജലോത്സവത്തോടെ തുടക്കമിട്ട ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ രണ്ടാം എഡിഷനിലെ അവസാന മത്സരവും പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ഒരുമിച്ചാണ് ഇന്നലെ അഷ്ടമുടിക്കായലില്‍ അരങ്ങേറിയത്.

സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കാൻ പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന് സാധിക്കുമെന്ന് സമ്മാനദാനം നിർവഹിച്ച മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സിബിഎൽ മത്സരങ്ങളുടെ രണ്ടാം സീസൺ സമാപന പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു.
മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തി. എൻ കെ പ്രേമചന്ദ്രൻ എംപി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു. എം മുകേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ കളക്ടർ അഫ്സാന പർവീൺ, എം നൗഷാദ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: Boat race at Kollam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.