19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

മലപ്പുറത്ത് 103 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
മലപ്പുറം
November 27, 2022 3:31 pm

പാണ്ടിക്കാട് 103 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി രണ്ടു പേര്‍ പൊലീസ്‌ പിടിയിലായി. നിരവധി കേസുകളിലെ പ്രതി മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ഫറൂഖ് (41), പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് ഉമ്മര്‍ഫറൂഖ് എംഡിഎംഎ കടത്തിയിരുന്നത്. മലപ്പുറം ജില്ലാപൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

വധശ്രമക്കേസുള്‍പ്പടെ ലഹരിക്കടത്ത് കേസുകളിലും പ്രതിയായ ഉമ്മര്‍ഫറൂഖ് മാസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് എംഡിഎംഎ, ബ്രൗണ്‍ഷുഗര്‍ കടത്തുന്നവരില്‍ മുഖ്യകണ്ണിയാണ് ഉമ്മര്‍ഫറൂഖ്. സംഘത്തിലെ സ്ത്രീകളുള്‍പ്പടെയുള്ള മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടക്കുകയാണ്. പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം സന്തോഷ് കുമാര്‍, സിഐ റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് പൊലീസും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Eng­lish Summary:Two per­sons arrest­ed with 103 grams of MDMA in Malappuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.