2 May 2024, Thursday

Related news

April 17, 2024
February 20, 2024
February 15, 2024
February 10, 2024
January 29, 2024
January 11, 2024
January 8, 2024
January 5, 2024
January 1, 2024
December 31, 2023

യുവകലാസാഹിതി കുടുംബസംഗമവും പുരസ്കാരവിതരണവും നടത്തി

Janayugom Webdesk
ഷാർജ
November 28, 2022 10:29 pm

യുവകലാസാഹിതി ഷാർജ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിതീതീരത്ത് എന്ന പേരിൽ കുടുംബസംഗമവും ഒക്ടോബർ 29ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ച് നടന്ന യുവകലാസന്ധ്യ — 2022 മധുരം ജീവാമൃതം എന്ന പ്രോഗ്രാമിൽ പരിപാടികൾ അവതരിപ്പിച്ചവർക്കുള്ള പുരസ്കാര വിതരണവും നടന്നു. കേരള സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

യുവകലാസന്ധ്യയിൽ സ്വാഗത ഗാനം ചിട്ടപ്പെടുത്തി ആലപിച്ച പി കെ മേദിനി ഗായകസംഘത്തിലെ അംഗങ്ങൾക്കും, സംഘനൃത്തം അവതരിപ്പിച്ച വനിതാകലാസാഹിതി ഷാർജയിലെ അംഗങ്ങൾക്കും മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് യുവകലാസാഹിതി ഷാർജ യൂണിറ്റിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

യുവകലാസന്ധ്യ 2022ന്റെ സ്വാഗതസംഘം ചെയർമാൻ പ്രശാന്ത് ആലപ്പുഴയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി ബിജു ശങ്കർ, പ്രസിഡൻറ് സുഭാഷ് ദാസ്, ഷാർജ യൂണിറ്റ് പ്രസിഡന്റ് ജിബി ബേബി, വിൽസൺ തോമസ്, മാധവൻ ബേനൂർ, വനിതാകലാസാഹിതി ഷാർജ പ്രസിഡന്റ് മിനി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വക്കേറ്റ് സ്മിനു സുരേന്ദ്രൻ സ്വാഗതവും ഷാർജ യൂണിറ്റ് സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം നന്ദിയും പറഞ്ഞു.

Eng­lish Summary:Yuva Kalasahithy orga­nized a fam­i­ly gath­er­ing and award distribution
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.