ഗുജറാത്തില്‍ മതപരമായ ചടങ്ങിനിടെ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് പദ്ര ടൗണിലെ ഗോവിന്ദ്പുരയിലാണ് സംഭവം. പ്രാദേശിക ഹോമിയോ ഡോക്ടർ അബൂബക്കർ സയ്യിദ് അലിയാണ് മതപരമായ പരിപാടി സംഘടിപ്പിച്ചതെന്ന് പദ്ര താലൂക്കിലെ ഹെൽത്ത് ഓഫീസർ വിമൽ കുമാർ സിംഗ് പറഞ്ഞു. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുഴഞ്ഞുവീണവരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഭക്ഷണവിതരണം നടന്നത്. ഭക്ഷണം കഴിച്ചതിനുപിന്നാലെ ആളുകള്‍ക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 130 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സതേടിയെത്തി. പ്രാഥമിക ചികിത്സ നൽകിയ ശേഷം 60 പേരെ ഡിസ്ചാർജ് ചെയ്തു, അധികൃതര്‍ അറിയിച്ചു. വഡോദര ജില്ലാ ഭരണകൂടം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: Poisoning from food served at religious ceremony organized by doctor: 123 hospitalized
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.