19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

ഖാര്‍ഗ്ഗെയുടെ ദളിത് പശ്ചാത്തലം വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമം

Janayugom Webdesk
ന്യൂഡല്‍ഹി
November 29, 2022 5:12 pm

കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുനഖാര്‍ഗെയുടെ ദളിത് പശ്ചാത്തലം ഉയര്‍ത്തികാട്ടി കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പുകളെ നേരിടുന്നു.പാര്‍ട്ടിയുടെ നേതാക്കളും, ജനപ്രതിനിധികളും കോണ്‍ഗ്രസ് വിട്ട് ബിജെപി അടക്കമുള്ള മറ്റ് പാര്‍ട്ടിയിലേക്ക് ചേക്കറുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഏറെ ദുര്‍ബലമാണ്. ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ള നയങ്ങളോ, രാഷട്രീയ അജണ്ടകളോ ഇല്ലാതെയാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. 

രക്ഷപെടാനുള്ള ഒരുപിടിവള്ളിയാണ് ഖാര്‍ഗെയുടെ ദളിത് പശ്ചാത്തലത്തെ പാര്‍ട്ടി കാണുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപി ഉയര്‍ത്തികാട്ടുന്ന പിന്നാക്കദളിത് രാഷ്ട്രീയം അവര്‍ക്ക്ഗുണകരമാകുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസും അതേ മാര്‍ഗ്ഗം സ്വീകരിക്കുന്നത്. ബിജെപി തീവ്ര ഹിന്ദുത്വനിലപാടിലേക്ക് നീങ്ങുമ്പോള്‍ കോണ്‍ഗ്രസ് മൃദ്രുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നത് പലപ്പോഴും കാണേണ്ടി വന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന വ്യക്തിപരമായ ആക്ഷേപങ്ങള്‍ തിരച്ചിടിയാകുന്നതായി പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നു. അതിനാലാണ് നയം മാറ്റുന്നത്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീയതയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണ്. ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസമില്ലായ്മയാണ് ഇതു കാണിക്കുന്നത്. 2017ല്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയെ നീച് ആദ്മി എന്നു വിളിച്ചത് ബിജെപിക്ക് മുന്‍തൂക്കം കിട്ടിയതായി കോണ്‍ഗ്രസ് നേതൃത്വം കണക്കാക്കുന്നു.

വളരെഎളിയപശ്ചാത്തലത്തില്‍ നിന്നുള്ള ഒരാളെ അര്‍ഹതയുണ്ടായിട്ടും കോണ്‍ഗ്രസ് തന്നെ പരിഹസിക്കുന്നതായി ചൂണ്ടികാണിച്ചാണ് നരേന്ദ്രമോഡി പ്രവര്‍ത്തിച്ചതായും, മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തെ രാഷട്രീയനേടത്തിനായി വിനിയോഗിച്ചതായും കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നു. അതേ തന്ത്രം ഖാര്‍ഗയെ മുന്‍നിര്‍ത്തി നേരിടാനുള്ള തയാറെടുപ്പിലാണ് കോണ്‍ഗ്രസ്. ഖാര്‍ഗെയുടെ ദളിത് പശ്ചാത്തലം നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കുന്ന മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ പരീക്ഷിക്കാനാണ് കോണ്‍ഗ്രസ്തീരുമാനം.

ഗുജറാത്തിലെ ആദിവാസി മേഖലയായ ബനസ് കന്തയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍തന്നെ ഖാര്‍ഗെ തന്നെ നേരിട്ടു പറഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി മോഡിഇപ്പൊഴും പറയുന്നു അദ്ദേഹം ദരിദ്രനാണെന്ന്. ഞാന്‍ ഖാര്‍ഗെയാണ് ദരിദ്രരില്‍ ദരിദ്രനാണ്. 

ഞാന്‍തൊട്ടുകൂടാത്തവരില്‍ നിന്നാണ് വരുന്നത്.കുറഞ്ഞത് ഒരാളെങ്കിലും മോഡിയുടെ ചായ കുടിക്കുമായിരുന്നു. ആരും എന്‍റെചായ കുടിക്കാറില്ല. അതില്‍ ഖാര്‍ഗെ പരാമര്‍ശിച്ചത് തന്‍റെ ദളിത് പശ്ചാത്തലമാണ്. ദളിത്, ഒബിസി, പിന്നാക്ക,ന്യൂനപക്ഷ മേഖലകളില്‍ കോണ്‍ഗ്രസിന്‍റെ സ്വാധീനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ നിലനില്‍പ്പിനായും, വോട്ട്ബാങ്കില്‍ കണ്ണും നട്ടാണ് പുതിയ പ്രചരണം.

Eng­lish Summary:
Con­gress is try­ing to con­vert Kharghe’s dalit back­ground into votes

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.