10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 10, 2025
January 10, 2025
January 10, 2025
January 9, 2025
January 9, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇലവുംതിട്ട ബാറില്‍ സംഘര്‍ഷം; മര്‍ദനമേറ്റ യുവാവ് മരിച്ചു

Janayugom Webdesk
ഇലവുംതിട്ട
November 29, 2022 5:57 pm

ഇലവുംതിട്ട ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ചു. ചെന്നീര്‍ക്കര പഞ്ചായത്തില്‍ നല്ലാനിക്കുന്ന് താന്നി നില്‍ക്കുന്നതില്‍ അജി (46) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് ഇലവുംതിട്ട ജംങ്ഷനിലുള്ള അര്‍ബര്‍ ഇന്‍ ബാറില്‍ ചെന്നീര്‍ക്കര സ്വദേശികളും അജിയും തമ്മില്‍ അടിയുണ്ടാകുന്നത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ അജിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതേസമയം മര്‍ദനമേറ്റുള്ള മരണമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബാറില്‍ നടന്ന സംഘട്ടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. മേസ്തിരിപ്പണിക്കാരനാണ് അജി.

Eng­lish Summary:Clash at Ilavumthit­ta Bar; The beat­en youth died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.