24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 12, 2024

യുവാക്കള്‍ സുഹൃത്തിനെ കൊ ലപ്പെടുത്തി മൃതദേഹം യമുന നദിയിൽ തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
December 2, 2022 5:55 pm

ഡല്‍ഹിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം യമുന നദിയിൽ തള്ളിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ഓം കുമാറാ(28)ണ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ കാർത്തിക്, രവി എന്നിവരാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തി. കാർത്തികിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും രവി ഇപ്പോഴും ഒളിവിലാണ്. നവംബർ 23 ന് കിഴക്കൻ ഡൽഹിയിലെ ദല്ലുപുര മേഖലയിലുള്ള വീട്ടില്‍ നിന്ന് ഓമിനെ കാണാതായത്. വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവദിവസം മദ്യപിച്ചെത്തിയ ഓമും സുഹൃത്തുക്കളും തമ്മിൽ ഏന്തോ കാരണത്താല്‍ വഴക്കുണ്ടായതായി കണ്ടെത്തി.

സുഹൃത്തുക്കള്‍ ചേര്‍ന്ന് ഓമിനെ മർദിക്കുകയും മൃതദേഹം മയൂർ വിഹാറിനടുത്തുള്ള യമുന നദിയിൽ തള്ളുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
കാർത്തികും രവിയും അമിതമായി മദ്യപിച്ച് കാറില്‍ മൃതദേഹവുമായി പുഴയിലേക്ക് ഓടിച്ചത്. കാർ പുഴയിൽ മുങ്ങിയത് കണ്ട നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. അതേസമയം നാട്ടുകാർ കാർത്തിക്കിനെ പുഴയില്‍ നിന്ന് രക്ഷിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നവംബർ 28 ന് ഓഖ്‌ല പ്രദേശത്തെ നദിയിൽ നിന്ന് ഓമിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മയൂർ വിഹാറിൽ നിന്ന് ഒഴുകി ഓഖ്‌ലയിലെത്തിയത്. കാര്‍ നദിയിൽ വീണത് എങ്ങനെയെന്നും ഓം എങ്ങനെയാണ് മരിച്ചതെന്നും കാര്‍ത്തിക് ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തി.ഒളിവില്‍ കഴിയുന്ന രവിക്കായുള്ള അന്വേഷണം തുടരുകയാണ്. 

Eng­lish Summary:The youths killed their friend and threw the body in the riv­er Yamuna
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.