24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 12, 2024

സിദ്ദു മൂസേവാലയെ കൊ ലപാതകം; മുഖ്യപ്രതി ഗോള്‍ഡി ബ്രാര്‍ പിടിയില്‍

Janayugom Webdesk
അമൃത്‌സര്‍
December 2, 2022 10:31 pm

പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗോൾഡി ബ്രാർ അറസ്റ്റില്‍. കാലിഫോർണിയയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ അറിയിച്ചു. സതീന്ദര്‍ സിങ് എന്ന ഗോൾഡി ബ്രാറിനെ കഴിഞ്ഞ മാസം 20ന് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. യുഎസിലെ തീവ്രവാദവിരുദ്ധ നിയമപ്രകാരമാണ് ഇയാളുടെ അറസ്റ്റ്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം കാലിഫോര്‍ണിയയില്‍ നിന്നും ലഭിച്ചിട്ടില്ല. 

സിദ്ദൂ മൂസെവാലയുടെ മരണത്തിന് ഉത്തരവാദിയായ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമായ ഗോൾഡി ബ്രാർ 2017 മുതൽ കാനഡയിൽ നിന്ന് യുഎസിലേക്ക് താമസം മാറിയിരുന്നു. പഞ്ചാബിലെ മുക്‌സര്‍ സാഹിബ് സ്വദേശിയായ ഇയാള്‍ 2017ല്‍ വിദ്യാര്‍ത്ഥി വിസയിലാണ് കാനഡയില്‍ പ്രവേശിച്ചത്.
മേയ് 29നാണ് പഞ്ചാബിലെ മന്‍സയില്‍ കാറില്‍ യാത്ര ചെയ്തിരുന്ന സിദ്ദു മൂസെവാലയെ ഒരു സംഘം വെടിവച്ചു കൊന്നത്. 

പഞ്ചാബില്‍ എഎപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മൂസെവാലയ്ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സമൂഹ മാധ്യമങ്ങളിലൂടെ ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു. ഇയാളെ പിടികൂടുന്നതിനായി പഞ്ചാബ് പൊലീസ് അടുത്തിടെ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍സിഎന്‍) പുറപ്പെടുവിച്ചിരുന്നു. 

Eng­lish Summary:Murder of Sid­du Moose­wala; Main accused Goldie Brar in custody
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.