10 January 2025, Friday
KSFE Galaxy Chits Banner 2

64-ആമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ആദ്യ സ്വര്‍ണനേട്ടവുമായി പാലക്കാട്

Janayugom Webdesk
തിരുവനന്തപുരം
December 3, 2022 11:13 am

64-ാമത് സ്കൂള്‍ കായികോത്സവത്തില്‍ ആദ്യ സ്വര്‍ണനേട്ടം പാലക്കാടിന്. സീനിയര്‍ ആണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദിനാണ് സ്വര്‍ണം. പെണ്‍കുട്ടികളുടേതില്‍ പൂഞ്ഞാര്‍ എസ്.എന്‍.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദേബിക ബെന്‍ സ്വര്‍ണം നേടി.
മത്സരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സബ് ജൂനിയര്‍ ബോയ്‌സ് & ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ് & ഗേള്‍സ്, സീനിയര്‍ ബോയ്‌സ് & ഗേള്‍സ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇതില്‍ 1443 ആണ്‍കുട്ടികളും, 1294 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

Eng­lish Sum­ma­ry: Palakkad wins first gold in 64th State School Sports Festival

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.