പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം. തൃണമൂൽ നേതാവായ രാജ്കുമാർ മാന ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. പുർബ മേദിനിപൂർ ജില്ലയില്‍ ശനിയാഴ്ച പുലർച്ചെയായിരുന്നു സ്ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു.
തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ പരിപാടി നടക്കാനിരിക്കെയാണ് സ്ഫോടനം നടന്നത്. അതേസമയം, തൃണമൂൽ നേതാവ് ബോംബുണ്ടാക്കുമ്പോഴാണ് സ്ഫോടനമുണ്ടായതെന്നും എന്‍ഐഎ അന്വേഷണം വേണമെന്നും ബിജെപി ആരോപിച്ചു.
അതേസമയം, ബോംബ് സ്ഫോടനത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.
English Summary: Blast at Trinamool Congress leader’s house; Three people were killed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.