21 April 2025, Monday
KSFE Galaxy Chits Banner 2

മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി: 13 തൊഴിലാളികളെയും രക്ഷപ്പെടുത്തി

Janayugom Webdesk
കണ്ണൂര്‍
December 4, 2022 9:31 am

കൊച്ചി മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. കണ്ണൂരിൽ നിന്നും 67 നോട്ടിക്കൽ മെയിൽ അകലെവെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ബോട്ടിനെ കുറിച്ചുള്ള വിവരങ്ങൾ ഹാം റേഡിയോ വഴിയാണ് ലഭ്യമായത്.

എട്ടു തമിഴ്നാടു സ്വദേശികളും അഞ്ച് ആസാം സ്വദേശികളും അടക്കം പതിമൂന്ന് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി പുലർച്ചെയോടെ അഴിക്കൽ ഹാർബറിൽ എത്തിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ മുതലാണ് ബോട്ടിൽ വെള്ളം കയറാൻ തുടങ്ങിയത്. വൈകുന്നേരത്തോടെ പൂർണമായും ബോട്ട് മുങ്ങുകയായിരുന്നു. അഴീക്കല്‍ പൊലീസ് മദര്‍ ഇന്ത്യ എന്ന ബോട്ടിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Eng­lish Sum­ma­ry: The fish­ing boat sank
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.