23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 1, 2024
November 29, 2024
November 28, 2024
November 15, 2024
October 25, 2024
September 12, 2024
September 5, 2024
September 5, 2024
September 5, 2024

കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 24,000 കോടി

Janayugom Webdesk
തിരുവനന്തപുരം
December 6, 2022 11:02 pm

വികലമായ കേന്ദ്ര നയങ്ങളും അവധാനതയില്ലാതെ നടപ്പാക്കിയ ജിഎസ്‌ടിയും ചരക്ക് സേവന നികുതി വരുമാന നഷ്ടത്തിനുള്ള നഷ്ടപരിഹാരം കൃത്യസമയത്ത് നൽകാത്തതുമാണ് സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രനടപടിക്കെതിരെ യോജിച്ച പ്രക്ഷോഭമാണ് നിയമസഭയിൽ നിന്നും ഉയരേണ്ടതെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിന് ലഭിക്കേണ്ട ഗ്രാന്റ് വെട്ടിച്ചുരുക്കിയും കടം വാങ്ങൽ ശതമാനം കുറച്ചും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേന്ദ്ര സർക്കാർ തള്ളിയിടുകയാണ്. 24,000 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും കിട്ടാനുള്ളത്. എന്നിട്ടും കേരളം സാമ്പത്തിക വളർച്ച പാതയിലാണ്. 1971 ൽ കേരളീയന്റെ പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയേക്കാൾ താഴെയായിരുന്നു. എന്നാലിന്ന് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയാണ് കേരളീയന്റെ ആളോഹരി വരുമാനം. കേരളത്തിന്റെ റവന്യു വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. കഴിഞ്ഞ വർഷം 36,032 കോടി രൂപയായിരുന്നെങ്കിൽ ഇക്കൊല്ലം അത് 46,208 കോടിയായി വർധിച്ചിട്ടുണ്ട്. ജിഎസ്‌ടിയിലും ഇക്കാലയളവിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: 24,000 crores to be received from the Centre

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.