എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നാളെ തൊഴിലാളി സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തുന്ന പതാക, ഛായാ ചിത്ര, ദീപശിഖ ജാഥകൾ സംയുക്തമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് നാളെ പ്രയാണമാരംഭിക്കും. ഈ ജാഥകൾ മുല്ലക്കൽ സീറോ ജംഗ്ഷൻ വഴിയും കൊടിമര, ബാനർ ജാഥകൾ കെപിഎസിയിൽ നിന്ന് സംയുക്തമായും പുറപ്പെട്ട് സമ്മേളന നഗറായ ഇഎംഎസ് സ്റ്റേഡിയത്തിൽ എത്തിച്ചേരും. ജാഥകൾ സംഗമിക്കുന്നതോടെ വൈകിട്ട് അഞ്ചിന് എഐടിയുസി പ്രസിഡന്റ് രാമേന്ദ്രകുമാർ പതാകയുയർത്തും.
ജനറൽ സെക്രട്ടറി അമർജിത്ത് കൗർ ദീപശിഖ തെളിയിക്കും. തുടർന്ന് തൊഴിലാളി സാംസ്കാരിക സമ്മേളനം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. വയലാർ ശരത് ചന്ദ്ര വർമ്മ അധ്യക്ഷനാകും. വിപ്ലവ ഗായിക പി കെ മേദിനിയെ ഭക്ഷ്യ സിവിൽ സപ്പ്ലൈസ് മന്ത്രി ജി ആർ അനിൽ ആദരിക്കും. ആലങ്കോട് ലീലാ കൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, ടി വി ബാലൻ, ഇ എം സതീശൻ, വള്ളിക്കാവ് മോഹൻദാസ് തുടങ്ങിയവർ സംസാരിക്കും. ഡി പി മധു സ്വാഗതവും ആർ അനിൽകുമാർ നന്ദിയും പറയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.