19 May 2024, Sunday

Related news

May 16, 2024
May 13, 2024
May 9, 2024
May 8, 2024
May 8, 2024
May 6, 2024
May 1, 2024
April 26, 2024
April 22, 2024
April 22, 2024

അനില്‍ ദേശ്മുഖിന്റെ ജാമ്യത്തിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 17, 2022 9:22 pm

അഴിമതി കേസില്‍ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയില്‍. തിങ്കളാഴ്ചയാണ് ജസ്റ്റിസ് മകരന്ദ് കാര്‍ണികിന്റെ സിംഗിള്‍ ബെഞ്ച് ദേശ്‌മുഖിന് ജാമ്യം അനുവദിച്ചത്. അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് സിബിഐക്ക് സമയം അനുവദിച്ചുകൊണ്ട് പത്ത് ദിവസത്തേക്ക് ജാമ്യം സ്റ്റേ ചെയ്തിരുന്നു. ഒരുലക്ഷത്തിന്റെ വ്യക്തിഗത ബോണ്ടില്‍ കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ മൊഴിയല്ലാതെ ദേശ്‌മുഖിനെതിരായ അഴിമതിക്കേസില്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്. മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങിന്റെ ആരോപണത്തിലാണ് ദേശ്‌മുഖിനെതിരെ സിബിഐ കേസെടുത്തത്. മുംബൈയിലെ ബാറുകളില്‍ നിന്നും ഭക്ഷണശാലകളിൽ നിന്നുമായി പ്രതിമാസം 100 കോടി രൂപ പിരിച്ചുനല്‍കണമെന്ന് സച്ചിന്‍ വാസെയ്ക്ക് ദേശ്‌മുഖ് നിര്‍ദേശം നല്‍കിയിരുന്നു എന്നായിരുന്നു സിങ്ങിന്റെ ആരോപണം. 

Eng­lish Summary:CBI in Supreme Court against Anil Desh­mukh’s bail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.