22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024

ചൈനയില്‍ ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറയുന്നു: ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം

Janayugom Webdesk
December 21, 2022 11:26 am

ചൈനയും അമേരിക്കയും ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ശക്തമായതോടെ ഇന്ത്യയിലും ജാഗ്രത നടപടികള്‍ തുടങ്ങി. ലോകത്താകെ 35 ലക്ഷം കേസുകളാണ് പ്രതിവാരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ഇത് 1200 ആണ്. 

പുതിയ വൈറസ് വകഭേദം ഉണ്ടെങ്കില്‍ കണ്ടെത്താൻ പ്രതിദിന കേസുകളിലെ പരമാവധി സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിന് നല്‍കാൻ നിര്‍ദ്ദേശിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം കത്തയച്ചു. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇടവേളയ്ക്ക് ശേഷം ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോവിഡ് മരണവും ഏറുകയാണ്. പ്രതിദിനം 40,000 കേസുകള്‍ വരെ സ്ഥിരീകരിച്ച ദിവസങ്ങളുണ്ട്. രോഗമുക്തിയും പെട്ടെന്നുണ്ടാകുന്നുണ്ടെന്നാണ് ചൈനയുടെ വാദം. 

ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. വ്യോമയാന മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കും.

Eng­lish Sum­mery: Rise in Covid Patients Counts Cen­tral Gov­ern­ment Give Instruc­tions To States
You May Also Like This Video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.