23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
October 29, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024
March 18, 2024
February 29, 2024

കേരളത്തിലെ റേഷൻ കടകൾ കെ സ്റ്റോഴ്സുകളായി മാറ്റും: മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
തിരുവനന്തപുരം
December 27, 2022 11:01 am

കേരളത്തിലെ ചെറുതും വലുതുമായ എല്ലാ റേഷൻ കടകളും അടുത്ത ഏതാനും വർഷത്തിനുള്ളിൽ കെ സ്റ്റോഴ്സുകളാക്കി മാറ്റുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. ഇതുവഴി ഇപ്പോൾ റേഷൻ കടകൾവഴി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾക്കൊപ്പം പച്ചക്കറികൾ, ഉഴുന്ന്, പയർ തുടങ്ങിയ ധാന്യങ്ങൾ, നാളികേരം, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പി എൻ പണിക്കർ ഫൗണ്ടേഷൻ നടത്തിവരുന്ന ആഴ്ചക്കൂട്ടം-പ്രതിവാര ചിന്തകൾ എന്ന പരിപാടിയുടെ 600-ാം അധ്യായം ഉദ്ഘാടനം ചെയ്ത് പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. വി എസ് ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. എം ഗണേശൻ, മുൻ ഡിവൈഎസ്‌പി ജോർജ് ജോസഫ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ മാനേജർ വി എൻ വി റാവു എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. 

Eng­lish Sum­ma­ry: Ration shops in Ker­ala will be con­vert­ed into K stores: Min­is­ter GR Anil

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.