23 December 2024, Monday
KSFE Galaxy Chits Banner 2

Related news

April 10, 2024
September 23, 2023
June 17, 2023
April 26, 2023
April 6, 2023
December 29, 2022
April 28, 2022
April 27, 2022
April 13, 2022

എ കെ ആന്റണിയെ തള്ളി രാജ് മോഹന്‍ ഉണ്ണിത്താൻ

Janayugom Webdesk
കാസര്‍കോട്
December 29, 2022 4:07 pm

കോൺഗ്രസ് സാമുദായിക സംഘടനയല്ലെന്നും ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ നിലപാട് സ്വീകരിക്കാൻ ആവില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. മൃദുഹിന്ദുത്വത്തിന്റെ പേരിൽആരെയും അകറ്റിനിർത്തുന്നത് കോൺഗ്രസിന്‌ ഉചിതമല്ലെന്ന്‌ പ്രവർത്തക സമിതിയംഗം എ കെ ആന്റണിയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. 

എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളുന്ന സംവിധാനമാണ് കോൺഗ്രസിന്റേത്. കേരളത്തിൽ സംഘടന സംവിധാനം നിർജീവമെന്നും എം പി പറഞ്ഞു. നിലവിൽ കേരളത്തിൽ അടി മുതൽ മുടി വരെ കോൺഗ്രസ് സംഘടനാ സംവിധാനം നിർജീവാവസ്ഥയിലാണ്.
പാർലമെൻറ് തെരഞ്ഞെടുപ്പിന് മുൻപ് പുനസംഘടന നടന്നില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും. ഘടകകക്ഷികൾ നിലപാടുകൾ പരസ്യപ്പെടുത്തുന്നത് ശരിയല്ല. മുന്നണിക്കകത്ത് ചർച്ച ചെയ്യത് നിലപാട് ഏകീകരിക്കുന്നതാണ് ശരിയെന്നും ഉണ്ണിത്താൻ .

Eng­lish Summary;Raj Mohan Unnithan MP reject­ed AK Antony
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.