23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024
December 3, 2024

കൊച്ചിയിൽ ഒരുങ്ങുന്ന ഭീമൻ പാപ്പാഞ്ഞിക്ക് മോഡിയുടെ ഛായയെന്ന് ആരോപണം; കത്തിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി

Janayugom Webdesk
കൊച്ചി
December 29, 2022 4:39 pm

ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിനായി തയാറാക്കുന്ന ഭീമൻ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖച്ഛായയെന്ന് ആരോപണം. ഇതിനെ തുടര്‍ന്ന് പുതുവത്സരാഘോഷത്തിനന്ന് പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചു. അനാവശ്യ വിവാദത്തെതുടര്‍ന്ന് ആർക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നും കാർണിവൽ കമ്മിറ്റി അറിയിച്ചു.

അറുപത് അടി നീളമുള്ള ഭീമൻ പാപ്പാഞ്ഞിയുടെ നിർമ്മാണം ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. പാപ്പാഞ്ഞിക്ക് നരേന്ദ്ര മോഡിയുടെ മുഖച്ഛായയുണ്ടെന്ന് ആരോപിച്ച പ്രവർത്തകർ നി‍ർമ്മാണം തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. കൊച്ചിൻ കാർണിവൽ കമ്മിറ്റിക്ക് വേണ്ടി സ്വകാര്യ ഏജൻസിയാണ് ഇത്തവണ പാപ്പാഞ്ഞിയെ ഒരുക്കുന്നത്.

Eng­lish Sum­ma­ry: BJP protests against Bhee­man Papan­ji being pre­pared in Kochi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.