22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 25, 2024
June 20, 2024
January 24, 2024
July 26, 2023
February 5, 2023
January 7, 2023
November 26, 2022
October 7, 2022
August 12, 2022

മയക്കുമരുന്ന് കടത്ത്: സൈനികന്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 7, 2023 11:23 pm

മയക്കുമരുന്നുമായി സൈനികനും സഹായിയും അറസ്റ്റില്‍. കേന്ദ്ര ഏജന്‍സികളുടെയും ബിഎസ്എഫിന്റെയും സഹായത്തോടെ പഞ്ചാബ് പൊലീസാണ് 31.02 കിലോ വരുന്ന 29 പായ്ക്കറ്റ് മയക്കുമരുന്ന് പിടികൂടിയത്.
പത്താന്‍കോട്ടില്‍ സിപോയിയായി സേവനമനുഷ്ഠിച്ചിരുന്ന 26കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫസില്‍കയിലുള്ള മഹാലം ഗ്രാമവാസിയായ പരംജീത് സിങ് എന്ന പമ്മയെയും ഇയാള്‍ക്കൊപ്പം അറസ്റ്റ് ചെയ്തു. യുപി രജിസ്ട്രേഷനുള്ള കാറും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

വാഹനപരിശോധനയ്ക്കിടെ സൈനിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് എല്ലാ ചെക്ക് പോയിന്റുകള്‍ക്കും നിരീക്ഷണം ശക്തമാക്കുകയും ഗാഗന്‍കെ-ഷംസാബാദ് റോഡില്‍ വച്ച് വാഹനം തടയുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെടുത്തു. പാകിസ്ഥാന്‍ കള്ളക്കടത്തുകാരില്‍ നിന്നാണ് സൈനികന് മയക്കുമരുന്ന് ലഭിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫിറോസ്‌പൂര്‍ റേഞ്ച് ഡിഐജി രഞ്ജിത്ത് സിങ് ദില്ലന്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Drug Traf­fick­ing: Sol­dier Arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.