17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

July 3, 2024
February 17, 2024
January 23, 2024
October 1, 2023
September 6, 2023
September 5, 2023
July 23, 2023
June 30, 2023
June 15, 2023
April 7, 2023

ട്വിറ്റര്‍ അടിമുടി മാറും

Janayugom Webdesk
ന്യൂഡല്‍ഹി
January 8, 2023 11:09 pm

മൈക്രോബ്ലോഗിങ് സമൂഹമാധ്യമമായ ട്വിറ്ററില്‍ അടിമുടി മാറ്റം. വാക്കുകളുടെ പരിധി വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ അടുത്തമാസം ആദ്യത്തോടെ നടപ്പാക്കുമെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക് അറിയിച്ചു.
ഫോളോചെയ്യുന്ന ട്വീറ്റുകളും റെക്കമന്‍ഡ് ട്വീറ്റുകളും വലത്തേക്കോ ഇടത്തേയ്ക്കോ എളുപ്പത്തിൽ സ്വൈപ്പ് ചെയ്യാന്‍ സാധിക്കും. യുഐ പരിഷ്കരണം, ബുക്ക് മാര്‍ക്ക് ബട്ടണ്‍ എന്നിവയുടെ മാറ്റം ഈ മാസം തന്നെയുണ്ടായേക്കും. കൂടുതല്‍ വാക്കുകള്‍ ടൈപ്പ് ചെയ്യാനുള്ള സൗകര്യം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നും മസ്ക് അറിയിച്ചു. 

ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ട്വീറ്റുകള്‍ വലിയ പോസ്റ്റുകളായി തന്നെ ഇടാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുമെന്ന് നവംബറില്‍ മസ്ക് പറഞ്ഞിരുന്നു. ഇപ്പോൾ ഒരു ട്വീറ്റിന്റെ അക്ഷര പരിധി 280 ആണ്. ഇതിലാണ് മാറ്റം വരുന്നത്.
മസ്കിന്റെ ട്വീറ്റിനോട് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലുയരുന്നത്. മൈക്രോബ്ലോഗിങ് എന്ന പേരില്‍ തന്നെ മാറ്റമുണ്ടാകാനാണ് സാധ്യത. 

Eng­lish Sum­ma­ry: Twit­ter will change dramatically

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.