19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 11, 2024
April 27, 2024
January 18, 2024
October 28, 2023
September 28, 2023
July 24, 2023
June 27, 2023
June 24, 2023
May 25, 2023
May 22, 2023

വൈകിവന്ന വസന്തം: വൈറലായ ഗായികയ്ക്ക് സിനിമയില്‍ പാടാന്‍ അവസരം നല്‍കി സോനു സൂദ്

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2023 7:35 pm

പാചകം ചെയ്യുന്നതിനിടെ പാട്ടുപാടി വൈറലായ ഗായികയെത്തേടിയെത്തിയത് അപൂര്‍വ്വ ഭാഗ്യം. പ്രശസ്ത ഗായിക ലതാ മങ്കേഷ്കര്‍ പാടി ഹിറ്റാക്കിയ 1976‑ൽ പുറത്തിറങ്ങിയ മെഹബൂബ എന്ന ചിത്രത്തിലെ മേരേ നൈന സാവൻ ഭാദോൻ എന്ന പാട്ടാണ് പാചകം ചെയ്യുന്നതിനിടെ ഇവര്‍ പാടിയത്.

വീഡിയോയിൽ, റൊട്ടി ഉണ്ടാക്കുമ്പോൾ യുവതിയുടെ മകൾ ഒരു പാട്ട് പാടാൻ ആവശ്യപ്പെടുന്നു. പിന്നീട് അല്‍പ്പം മടിച്ചാണെങ്കിലും യുവതി പാടുകയും ചെയ്യുന്നു. കേഷ് കുമാർ സിൻഹയാണ് വീഡിയോ ആദ്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

ഇന്റര്‍നെറ്റില്‍ ഇട്ട് കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ വന്‍ സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചത്. കുറച്ച് കാലം മുമ്പ് വൈറലായ വീഡിയോ ആണെങ്കിലും വീണ്ടും ഹിറ്റാകുകയും സോനു സൂദിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗായികയെ സോഷ്യല്‍ മീഡിയ വീണ്ടും ഏറ്റെടുക്കുകയുമായിരുന്നു.

എന്തായാലും വീഡിയോ പങ്കുവച്ച താരം യുവതിയുടെ നമ്പര്‍ ആവശ്യപ്പെടുകയും സിനിമയില്‍ പാടാന്‍ അവസരം നല്‍കാമെന്നും അറിയിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: Sonu Sood gives viral singer a chance to sing in a film

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.