അലഹബാദ്, ഗുജറാത്ത് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനായി കൊളീജിയം ശുപാര്‍ശ.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ആറംഗ സമിതിയാണ് ഇരുവരുടെയും പേരുകള്‍ നിര്‍ദേശിച്ചത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാലിന്റെ പേര് കൊളീജിയം ഏകകണ്ഠേന നിര്‍ദേശിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ ശുപാര്‍ശയില്‍ കൊളീജിയം അംഗമായ ജസ്റ്റിസ് കെ എം ജോസഫ് തടസവാദം ഉന്നയിച്ചു.
ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ പേര് പിന്നീട് പരിഗണിക്കാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ജസ്റ്റിസ് ബിന്‍ഡാലിന്റെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം പ്രമേയം സുപ്രീം കോടതി വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
English Summary: Two more judges to the Supreme Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.