വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എഐടിയുസി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണ ഇന്‍സെന്റീവ് മുന്‍കാല പ്രാബല്യത്തില്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, ഇന്‍സെന്റീവ് കുടിശ്ശിക ഉടന്‍ അനുവദിക്കുക, കയര്‍— കൈത്തറി- വ്യവസായ സംഘങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കുക, ജീവനക്കാരുടെ പ്രമോഷന്‍ നിഷേധിക്കുന്ന ചട്ടം 185 ഭേദഗതികള്‍ പിന്‍വലിക്കുക, ക്ഷാമ ബത്ത കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയില്‍ ജീവനക്കാരെ ഉള്‍പ്പെടുത്തുക, ക്ഷീര സംഘങ്ങളില്‍ 80-ാം വകുപ്പ് പൂര്‍ണമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. തിരുവനന്തപുരത്തുവച്ച് നടത്തിയ ധര്‍ണ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
English Summary: Cooperative Employees Secretariat March and Dharna inaugurated by AITUC State General Secretary KP Rajendran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.