23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
October 21, 2024
October 14, 2024
October 14, 2024
September 30, 2024
September 23, 2024
September 14, 2024
July 24, 2024
June 7, 2024
May 7, 2024

പശുവിനെ കെട്ടിപ്പിടിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും; ബിജെപി മന്ത്രി

Janayugom Webdesk
ലഖ്നൗ
February 9, 2023 4:48 pm

പശുവിനെ ആലിംഗനം ചെയ്യുന്നിതിലൂടെ നിരവധി അസുഖങ്ങളെ അകറ്റിനിര്‍ത്താനാകുമെന്ന് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിങ്. പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും. പശു നാടിന്റെ അമ്മയാണെന്നും ഭാഗ്യദേവതയാണെന്നും പറഞ്ഞ മന്ത്രി, പ്രണയദിനം പശു ആലിംഗന ദിനമായി പ്രഖ്യാപിച്ച കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനെ അഭിനന്ദിച്ചു.

കഴിഞ്ഞദിവസമാണ് പ്രണയ ദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യാനുള്ള ദിവസമായി ആചരിക്കാന്‍ കേന്ദ്ര മൃഗക്ഷേമ വകുപ്പ് ആഹ്വാനം ചെയ്തത്. ഇതിന് പിന്നാലെയാണ് മന്ത്രി ധരംപാല്‍ സിങ്ങും വിചിത്ര ഉത്തരവുമായി രംഗത്തെത്തിയത്. നേരത്തെയും ധരംപാല്‍ സിങ് ഇത്തരത്തില്‍ വിചിത്ര വാദങ്ങള്‍ നടത്തിയിട്ടുണ്ട്. ചാണകത്തില്‍ ലക്ഷ്മീദേവി വസിക്കുന്നുവെന്ന് അവകാശപ്പെട്ട മന്ത്രി വിഘ്നങ്ങള്‍ തീര്‍ക്കാന്‍ ഗോമൂത്രം അത്യുത്തമമാണെന്നും ഗോമൂത്രത്തില്‍ ഗംഗാദേവി കുടിയിരിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. ഗോമൂത്രം തളിക്കുന്നതോടെ വാസ്തുപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ എല്ലാ വിഘ്‌നങ്ങളും മാറുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Touch­ing cow main­tains BP, keeps dis­eases away’: UP Minister
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.