കുഞ്ഞിന് ജന്മം നൽകിയ സഹദിനെ ജനനസർട്ടിഫിക്കറ്റിൽ പിതാവായി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രാൻസ് ദമ്പതികൾ തിങ്കളാഴ്ച ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകും. സിയ പവലിനെ മാതാവായും രേഖപ്പെടുത്തണമെന്നാണ് ആവശ്യം.
കഴിഞ്ഞ ബുധനാഴ്ചയാണ് ട്രാൻസ് ദമ്പതികൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞ് പിറന്നത്. പ്രസവിച്ച സ്ത്രീയെ മാതാവായി രേഖപ്പെടുത്തുന്ന സാധാരണ സമ്പ്രദായത്തിന് വിരുദ്ധമായ ആവശ്യം ദമ്പതികളിൽ നിന്ന് ഉയർന്ന സാഹചര്യത്തിൽ സർക്കാറിൽ നിന്ന് പുതിയ നിലപാട് ഉണ്ടായാൽ മാത്രമേ ജനനസർട്ടിഫിക്കറ്റിൽ മാറ്റം വരുത്താനാവുകയുള്ളൂ. ഇത് സംബന്ധിച്ച് ദമ്പതികൾ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ലിംഗ മാറ്റത്തിനൊരുങ്ങുന്ന സഹദ് നേരത്തെ ഹോർമോൺ തെറാപ്പിയും ‘ബ്രസ്റ്റ് റിമൂവലും’ ചെയ്തിരുന്നു. ഇതുകൊണ്ട് തന്നെ കുഞ്ഞിന് ആശുപത്രിയിലെ മുലപ്പാൽ ബാങ്കിൽ നിന്നാണ് പാൽ നൽകുന്നത്.
അതിനിടെ, സഹദിനെയും സിയയേയും അധിക്ഷേപിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്തെത്തി. കോലം കെട്ടിയാലും ഗർഭം മറു ലിംഗം ധരിക്കില്ല എന്ന തലക്കെട്ടോടെ ഫേസ് ബുക്കിലൂടെയാണ് ട്രാൻസ്ജെന്റർ പ്രഗ്നൻസിക്കെതിരെ ഇദ്ദേഹം രംഗത്ത് വന്നത്.
‘പെണ്ണിന്റെ സ്തനം മുറിച്ചൊഴിവാക്കിയാൽ ആണിന്റെ ഉദരത്തിൽ ഗർഭപാത്രം വളരില്ല. ലിംഗം മാറിയെന്ന് പറയുമ്പോഴും ഗർഭം ധരിച്ചത് പെണ്ണ് തന്നെയാണ്. പേരുകൾ മാറ്റിയെഴുതിയാൽ ഗർഭപാത്രം ഉരുണ്ടിറങ്ങി ഇണയുടെ ഉദരത്തിൽ ഉരുണ്ടുകൂടില്ല’, എന്നാണ് പോസ്റ്റിൽ പറയുന്നത്.
English Summary: Sahad should be listed as the father on the birth certificate: trans couple
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.