മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിൽ നടന്ന പരിപാടിയ്ക്കിടെ ചെയ്ത ജോലിക്ക് കൂലി കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട യുവാവിനോട് പൊട്ടിത്തെറിച്ച് വനം മന്ത്രി വിജയ് ഷാ. അങ്കണവാടി ജീവനക്കാരിയായ തന്റെ ഭാര്യയ്ക്ക് കഴിഞ്ഞ ആറു മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നായിരുന്നു യുവാവിന്റെ പരാതി. മന്ത്രിയോട് പരാതി പറഞ്ഞതോടെ കോൺഗ്രസ് പറഞ്ഞുവിട്ടയാളാണെന്നും ഇയാൾ മദ്യപിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.
“We’re ushering development, but will lock anyone trying to create scene here.This is a govt gathering, whoever disrupts it will get hips broken by cops,“MP forest minister Vijay Shah’s ultimatum to a villager asking questions at Vikas Yatra. @NewIndianXpress@TheMornStandard pic.twitter.com/94SwsWRBwi
— Anuraag Singh (@anuraag_niebpl) February 15, 2023
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു പൊതുപരിപാടിയ്ക്കിടെയാണ് സംഭവം. യുവാവിനോട് ദേഷ്യപ്പെട്ട മന്ത്രി വികസനപാതയിലാണ് മധ്യപ്രദേശ് എന്നും അതിനു തടസം നിൽക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞു. ഇതൊരു സർക്കാർ പരിപാടിയാണെന്നും പ്രശ്നമുണ്ടാക്കിയാൽ പൊലീസിനെ വിട്ട് നടുവൊടിക്കുമെന്നും മന്ത്രി യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
English Summary: The BJP minister said that the young man who reminded him of the wage house will be cut off
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.