14 January 2026, Wednesday

Related news

January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026

ഞാൻ ബീഫ് കഴിക്കാറുണ്ട്, അതിൽ യാതൊരു കുഴപ്പവുമില്ല: ബിജെപി മേഘാലയ അധ്യക്ഷന്‍

Janayugom Webdesk
ന്യൂഡൽഹി
February 20, 2023 1:51 pm

ബീഫ് കഴിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ലെന്ന് മേഘാലയ ബിജെപി അധ്യക്ഷൻ ഏണസ്റ്റ് മാവ്റി. ബീഫ് കഴിക്കുന്നതിനു ബിജെപി നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും അതിനു പാർട്ടി എതിരല്ലെന്നും ഏണസ്റ്റ് മാവ്റി പറഞ്ഞു. മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു അധ്യക്ഷന്റെ പ്രസ്താവന. അഴിമതിയോടു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു ബിജെപിക്ക് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ബീഫ് വാങ്ങുന്നതിനും കഴിക്കുന്നതിനും ബിജെപി എതിരല്ല. ഞാൻ ബിജെപിയിലാണ്, ബീഫ് കഴിക്കാറുമുണ്ട്. അതിൽ യാതൊരു കുഴപ്പവുമില്ല. ഇക്കുറി മേഘാലയയിലെ ജനം ബിജെപിക്കൊപ്പം നില്‍ക്കും. പാർട്ടി മികച്ച പ്രകടനം പുറത്തെടുക്കും, ഫലം വരുമ്പോള്‍ അതു കാണാനാകും.’’– ഏണസ്റ്റ് മാവ്റി പറഞ്ഞു

ഈ മാസം 27നാണ് മേഘാലയയില്‍ തെരഞ്ഞെ‌ടുപ്പ്. സംസ്ഥാനത്തെ 60 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മാര്‍ച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും.

Eng­lish Sum­ma­ry: I eat beef, BJP has no issues with it: Megha­laya par­ty state chief Ernest Mawrie
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.