ജി20 ഉച്ചകോടി വരവേല്‍പ്പ് ഗംഭീരമാക്കാന്‍ പൂച്ചട്ടി മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സഹ്രോൾ അതിർത്തിയിലാണ് സംഭവം. ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടി പരിസരങ്ങളിലെ അലങ്കാരപ്പണികള്‍ക്കായാണ് ഇയാള്‍ പൂക്കള്‍ മോഷ്ടിച്ചത്. മൻമോഹൻ എന്നയാളാണ് ചെടികൾ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളിൽ നിന്നും കാറും മോഷ്ടിച്ച ചെടികളും കണ്ടെടുത്തിട്ടുണ്ട്.
പൂച്ചെടികൾ മോഷ്ടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആഡംബര കാറിലെത്തിയാണ് ഇവര്‍ ചെടികൾ മോഷ്ടിച്ചത്. കാർ നിർത്തിയിട്ട ശേഷം ഡിക്കി തുറന്ന് പൂക്കളുടെ സൗന്ദര്യം നോക്കി പൂച്ചട്ടികൾ ഓരോന്ന് തിരഞ്ഞെടുത്ത് വെയ്ക്കുന്നത് കാണാം. വെള്ള ഷർട്ടിട്ടയാൾ ചട്ടികൾ എടുത്തുകൊടുക്കുകയും കറുത്ത ടി-ഷർട്ടിട്ടയാൾ അവയോരോന്നായി ഡിക്കിയിൽ വയ്ക്കുകയാണ് ചെയ്യുന്നത്. ഈ സമയം ഇതുവഴി നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും ഇതൊന്നും ഇവർക്ക് പ്രശ്നമാവുന്നില്ല.
റോഡിന്റെ അലങ്കാരത്തിനായി സൂക്ഷിച്ചിരിക്കുന്ന പൂക്കൾക്ക് സമീപം കറുത്ത നിറത്തിലുള്ള ആഡംബര കാർ നിർത്തുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. വണ്ടി നിർത്തിയ ഉടൻ അതിൽ നിന്ന് രണ്ടുപേർ ഇറങ്ങി, പൂച്ചട്ടികള്‍ ഓരോന്നായി കാറിന്റെ ഡിക്കിയിൽ വയ്ക്കാൻ തുടങ്ങും. ഒരു മിനിറ്റോളം പൂച്ചട്ടികള്‍ ഒന്നിനുപുറകെ ഒന്നായി കാറിൽ വച്ച ശേഷം രണ്ടുപേരും അവിടെ നിന്നും പോവുകയായിരുന്നു.
English Summary: G‑20 summit: People who arrived in Ambara car stole flowers with pots, one arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.