18 May 2024, Saturday

Related news

May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024
May 11, 2024

ഗുജറാത്തില്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ബിജെപി വിടുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 2, 2023 10:29 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും,ആഭ്യന്തമന്ത്രി അമിത്ഷായുടെയും സ്വന്തം സംസ്ഥാനമെന്നു വിശേഷിപ്പിക്കുന്ന ബിജെപിയുടെ പൊന്നാപരംകോട്ടയായ ഗുജറാത്തില്‍ പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. വിവിധ തലങ്ങളിലുള്ള നേതാക്കന്‍മാര്‍ രാജിവെച്ച് പാര്‍ട്ടി വിടുന്നു. 

അണികളും നിലവിലെ പാര്‍ട്ടിയുടെ പോക്കില്‍ പ്രതിഷേധിച്ച് രാഷ്ട്രീയപ്രവര്‍ത്തനംതന്നെ ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ്. കഴിഞ്ഞ ദിവസം നാല് ജില്ല,നഗര മേഖലയിലെ പ്രധാനപ്പെട്ട നേതാക്കളാണ് രാജിവെച്ചത്.ഇതു പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മെഹാസാന, ബോട്ടാഡ്,ഭാവ് നഗര്‍ എന്നിവിടങ്ങളിലെ പ്രസിഡന്‍റുമാരുംസ്ഥാനം രാജിവെച്ചിരിക്കുന്നു. എന്നാല്‍ ഇവര്‍ സ്വയം രാജിവെച്ചതായിട്ടാണ് പാര്‍ട്ടി വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ രാജിവെച്ച പലരും സ്വമേധയല്ല മറിച്ച് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതനുസിരച്ചാണ് രാജി സമര്‍പ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.രാജി വെച്ച എല്ലാവരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരുന്നുവെന്നും,ഇതു സംബന്ധിച്ച്പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് രാജിവെയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നുവെന്നു പറയപ്പെടുന്നു. 

ഫെബ്രുവരി രണ്ടാം വാരം വോഡോദരയിലേയും,ഖേഡയിലേയും ജില്ലായൂണിറ്റുകള്‍ പിരിച്ചു വിട്ടു. അശ്വിന്‍പട്ടേലും, വിപുല്‍ പട്ടേലുമാണ് രാജിവെച്ചത്.വഡോദര നഗരത്തിലെ സയാജിഗഞ്ച് മണ്ഡലത്തില്‍നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട വഡോദര മേയര്‍ കെയൂര്‍ റൊകാഡിയയും രാജിവെച്ചു.പലരും എംഎല്‍എ മാരായതിനാലാണ് രാജിവെയ്ക്കുന്നതെന്നു പറയുന്നു.ഒരേ സമയം രണ്ടു പദവികളും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ പ്രയാസമനുഭവിക്കുന്നവരാണ് സ്ഥാനത്തുനിന്നും രാജിവെയ്ക്കുന്നതെന്നും നേതാക്കള്‍ പറയുന്നു

Eng­lish Summary:
In Gujarat, includ­ing dis­trict lead­ers are leav­ing the BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.