24 January 2026, Saturday

Related news

January 24, 2026
January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

ഗെയ്സർ ​ഗ്യാസ് ചോർന്നു; ഉറങ്ങിക്കിടന്ന നവദമ്പതികൾക്ക് ദാരുണാന്ത്യം

Janayugom Webdesk
മുംബൈ
March 9, 2023 9:00 am

ഗെയ്സർ ​ഗ്യാസ് ചോർന്ന് മുംബൈയിലെ നവദമ്പതികൾ ശ്വാസം മുട്ടി മരിച്ചു. ഘാട്‌കോപ്പറിലെ കുക്രേജ ടവേഴ്‌സിൽ താമസിച്ചിരുന്ന ദീപക് ഷാ (40), ടീന ഷാ (35) എന്നിവരാണ് മരിച്ചത്. മുറിയിൽ അനക്കമറ്റ നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈയടുത്താണ് ഇരുവരും വിവാഹിതരായി മുംബൈയിലെ വാടക അപ്പാർട്ട്മെന്റിൽ താമസം തുടങ്ങിയ‌ത്.

അപകട മരണമാണെന്നാണ് പ്രാഥമിക ​നി​ഗമനമെന്ന് പൊലീസ് അറിയിച്ചു. പന്ത് നഗർ പൊലീസ് ഇരുവരുടെയും മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ദമ്പതികൾ ഡോർ ബെല്ലിനും മൊബൈൽ ഫോണിനും മറുപടി നൽകുന്നില്ലെന്ന് അയൽക്കാരും ബന്ധുക്കളും പൊലീസിൽ വിവരം നൽകിയിരുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറന്ന് നോക്കിയപ്പോഴാണ് ദമ്പതികൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ടെത്തിയത്.

കുളിമുറിയിൽ വെള്ളം ചൂടാക്കാനാണ് ​ഗെയ്സർ ​ഗ്യാസ് സംവിധാനം ഉപയോ​ഗിക്കുക. ഹോളി ആഘോഷിച്ച ശേഷം ഇരുവരും കുളിമുറിയിൽ നിന്ന് കുളിച്ചു. എന്നാൽ ​​ഗെയ്സർ ഓഫ് ചെയ്യാൻ മറന്നതാകാം അപകട കാരണമെന്നാണ് പൊലീസ് പറയുന്നു.

Eng­lish Summary;The geyser leaked gas; A trag­ic end for the sleep­ing newlyweds

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.