19 January 2026, Monday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

‘കൊടയല്ല വടി’, സോഷ്യല്‍ മീഡിയയില്‍ വൈറലായ അന്ന വിടവാങ്ങി

Janayugom Webdesk
കോട്ടയം
March 10, 2023 10:44 pm

സമൂഹമാധ്യമങ്ങളിലൂടെ നിരവധി രസകരമായ വീഡിയോകള്‍ പുറത്ത് വരാറുണ്ട്. അത്തരത്തില്‍ ഏറെ ശ്രദ്ധിക്കെപ്പെട്ട ഒരു വീഡിയോ ആയിരുന്നു ഉഴവൂർ ചക്കാലപടവിൽ അന്ന ചക്കാലപടവും ഭർത്താവ് തോമസുമായുള്ള സംഭാഷണം. ‘‘കൊടയല്ല വടി’- വീട്ടിലെ തെങ്ങിന് വളമിടുന്ന കാര്യം കേൾവിക്കുറവുള്ള ഭർത്താവിനോട് പലയാവർത്തി പറഞ്ഞിട്ടും കേൾക്കാതെ വരുമ്പോൾ തൊണ്ണൂറുകാരി ഭാര്യയുടെ ദേഷ്യത്തോടെയുള്ള പ്രതികരണമായിരുന്നു വീഡിയോയില്‍. രണ്ട് കൊല്ലം മുമ്പാണ് വീഡിയോ യൂട്യുബിൽ എത്തിയത്.

ആ യൂട്യൂബ് രംഗത്തിലെ സംഭാഷണം ഇങ്ങനെ ‘തൈയുടെ ചോട്ടിലേ വളം മേടിച്ചിടണം …വളം’’ എന്ന് അന്ന. ഭാര്യ എന്തോ പറയുന്നുണ്ടെന്ന് മനസിലാക്കിയ തോമസ് ശ്രദ്ധാപൂർവം ശ്രദ്ധിക്കുന്നുണ്ടെങ്കിലും കേൾക്കാൻ കഴിയുന്നില്ല. അന്ന പലയാവർത്തി പറയുമ്പോൾ തോമസ് വളരെ ശാന്തനായി അവസാനം ചോദിക്കുന്നു ‘‘കൊടയോ’’. അത് കേട്ടതും സ്വാഭാവികമായുണ്ടായ ദേഷ്യത്തിന് പുറത്ത് അന്ന പ്രതികരിച്ചതാണ് ‘‘കൊടയല്ല വടി’. ആ മാസ് മറുപടി കേട്ട് ചിരിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും.

അത്രയും സ്വഭാവികമായിട്ടാണ് ആ അമ്മയുടെ പ്രതികരണമെന്ന് അയൽവാസിയായ സൈമൺ പരപ്പനാട് പറയുന്നു. പലവട്ടം താനടക്കം പലരും ഈ രംഗം അന്നച്ചേട്ടത്തിയേയും അപ്പാപ്പനേയും കാണിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അന്നച്ചേടത്തി പറയും ‘‘മകളുടെ മകൾ പറ്റിച്ച പണി’’യായിരുന്നെന്ന്. ഈ രംഗം പിന്നീട് കണ്ട് തോമസും നടൻ ജഗതി ശ്രീകുമാർ പോലും ചിരിച്ചു. ജഗതി ചിരിക്കുന്ന വീഡിയോ കണ്ട് അന്നച്ചേട്ടത്തിയും കണ്ടിരുന്നു.

കഴിഞ്ഞ ദിവസം വരെ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. പിന്നെ ചെറിയ ചുമയും ശ്വാസംമുട്ടലുമാണ് ആരോഗ്യം വഷളാക്കിയത്. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്.

Eng­lish Sum­ma­ry: Anna the lady in the viral video passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.