22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

March 24, 2023
March 23, 2023
March 20, 2023
March 19, 2023
March 19, 2023

കര്‍ഷകരുടെ ആത്മാഭിമാനത്തെ മുന്നൂറുരൂപയ്ക്ക് പണയം വയ്ക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവന; പാംപ്ലാനിക്കെതിരെ ‘സത്യദീപം’

Janayugom Webdesk
കൊച്ചി
March 23, 2023 6:04 pm

തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. കർഷകരുടെ ആത്മാഭിമാനത്തെ പാംപ്ലാനി 300 രൂപയ്ക്ക് ഒറ്റുകൊടുത്തുവെന്ന് ‘പരാജയപ്പെട്ട പ്രസ്താവന’ എന്ന തലവാചകത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. കാർഷിക അവഗണനയെന്ന ഗുരുതര പ്രശ്നത്തെ ലളിതവല്‍ക്കരിക്കുന്നതാണ് പരാമർശമെന്നും വില മുന്നൂറിലെത്തിയാൽ കർഷകരുടെ സകല പ്രശ്നങ്ങളും തീരും എന്ന മട്ടില്‍ വ്യാഖ്യാനിക്കുന്നത് അതിദയനീയമാണെന്നും മാസിക പറയുന്നു.

രാജ്യത്താകമാനം ആർഎസ്എസ് നടത്തുന്ന ക്രൈസ്തവ വേട്ടകളെ ഓർമിപ്പിക്കുന്ന മുഖപ്രസംഗം, ബിജെപിയുമായുള്ള ബന്ധം സാധാരണ ക്രൈസ്തവരെ ആശങ്കപ്പെടുത്തുന്നുവെന്നും തുറന്നടിച്ചു. രണ്ട് കാര്യങ്ങളാണ് മുഖപ്രസംഗം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ബിജെപിയുടെ കർഷക വിരുദ്ധ നിലപാടാണ് ഒന്ന്, മറ്റൊന്ന് ബിജെപിയുടെ ക്രൈസ്തവ വിരുദ്ധ സമീപനം. ഈ പശ്ചാത്തലത്തിൽ പാംപ്ലാനി നടത്തിയ പ്രസ്താവനയെ ദുരന്തമെന്നാണ് മാസിക വിശേഷിപ്പിക്കുന്നത്. ക്രൈസ്തവർക്ക് തലോജ ജയിലിൽ കിടന്ന് മരിച്ച സ്റ്റാൻ സ്വാമിയെയും നാരായൺപൂർ സംഭവത്തെയും അതിവേഗം മറക്കാൻ കഴിയില്ലെന്ന് ലേഖനം വ്യക്തമാക്കുന്നു. രാജ്യത്ത് കഴിഞ്ഞ വർഷം ക്രൈസ്തവർക്കെതിരെ 550 ആക്രമണങ്ങളാണ് നടന്നത്. ‘വിചാരധാര’യെ കേരളത്തിൽ മാത്രം മാറ്റിവായിക്കാൻ കഴിയുന്നതെങ്ങനെയെന്നും മാസിക ചോദിക്കുന്നു.

അവകാശ സംരക്ഷണം ആവശ്യമാണ്, എന്നാൽ ഏത് വിധേനയും അവകാശ സംരക്ഷണം നടത്തുകയെന്നത് പ്രശ്നമാണെന്ന് മുഖപ്രസംഗം വിമർശിക്കുന്നു. കർഷക വിരുദ്ധത അടിസ്ഥാന നയമായി സ്വീകരിച്ചവരാണ് ബിജെപി എന്നും അവരെങ്ങനെയാണ് രക്ഷകരാകുന്നതെങ്ങതെന്ന ചോദ്യവും മുഖപ്രസംഗം ഉന്നയിക്കുന്നു.

നാളിതുവരെയും കെസിബിസിയും മെത്രാൻ സിനഡും കർഷക രക്ഷയ്ക്കുവേണ്ടി നടത്തിയ പോരാട്ട ശ്രമങ്ങളെയൊക്കെയും ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നതാണ് തലശേരി ബിഷപ്പിന്റെ പ്രസ്താവനയെന്ന് സത്യദീപം കുറ്റപ്പെടുത്തുന്നു. പ്രസ്താവനയുടെ രാഷ്ട്രീയം മാത്രമാണ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്. വോട്ടവകാശം വ്യക്തിപരമാണ്. അതിന്മേലുള്ള ഏതൊരു ബാഹ്യഇടപെടലും ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യ വിരുദ്ധമായാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും അവർക്ക് കത്തോലിക്കാ സഭയുടെ ചെലവിൽ കേരളത്തിൽനിന്ന് പിന്തുണയുറപ്പാക്കുന്ന പ്രസ്താവന പിൻവലിക്കപ്പെടേണ്ടതാണെന്നും മുഖപ്രസംഗത്തിലുണ്ട്.

Eng­lish Sum­ma­ry: sathyadeep­am news against bish­op mar joseph pamplany
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.