20 December 2025, Saturday

Related news

December 17, 2025
December 12, 2025
October 17, 2025
October 7, 2025
September 4, 2025
August 10, 2025
May 16, 2025
April 7, 2025
December 10, 2024
February 5, 2024

മെസിക്കൊപ്പം മെസി

Janayugom Webdesk
അസുന്‍സിയോണ്‍
March 28, 2023 10:23 pm

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ആദരവുമായി ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷന്‍. ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെയുടെയും, മറഡോണയുടെയും അരികിലായി കോണ്‍മിബോള്‍ മ്യൂസിയത്തില്‍ മെസിയുടെ പ്രതിമ സ്ഥാപിച്ചു. ലോകകപ്പ് കീരിടവും പിടിച്ചുനില്‍ക്കുന്ന മെസിയുടെ പ്രതിയമാണ് സ്ഥാപിച്ചത്. 

മെസിയുടെ സാന്നിധ്യത്തിലായിരുന്നു പ്ര­തിമയുടെ അനാച്ഛാദനം. ലോകകപ്പിനെ കൂടാതെ കഴിഞ്ഞ വര്‍ഷം ബ്രസീലിനെ തോല്‍പ്പിച്ച്‌ കോപ്പ കപ്പും മെസി അര്‍ജന്റീനയ്ക്ക് നേടി കൊടുത്തിരുന്നു. കൂടാതെ ഫൈനലിസിമ കപ്പില്‍ ഇറ്റലിയെ തോല്‍പ്പിക്കാനും മെസിക്കും കൂട്ടര്‍ക്കും കഴിഞ്ഞു. കഴിഞ്ഞ ദിവസം തന്നെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷനും മെസിയെ ആദരിച്ചിരുന്നു. ദേശീയ പരിശീലനകേന്ദ്രത്തിന് ഇതിഹാസ താരത്തിന്റെ പേര് നല്‍കിയാണ് അസോസിയേഷന്‍ താരത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്.

2021ല്‍ നേടിയ കോപ്പ അമേരിക്കയുടെയും ഖത്തറില്‍ വിജയിച്ച ലോകകപ്പിന്റെയും മിനിയേച്ചര്‍ ട്രോഫികളും അര്‍ജന്റീന താരങ്ങള്‍ക്കും കോച്ച്‌ ലയണല്‍ സ്‌കലോനിക്കും ലഭിച്ചു. അനാവരണത്തിന് ശേഷം മെസി പ്രതിമയ്ക്കു മുന്നില്‍ ലോകകപ്പ് ട്രോഫിയുമായി പുഞ്ചിരിച്ചു നിന്നു.

Eng­lish Sum­ma­ry: Mes­si stat­ue unveiled in Latin America

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.