22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 15, 2025
January 13, 2025
December 22, 2024
December 20, 2024
December 19, 2024
December 19, 2024
December 15, 2024
December 12, 2024
December 11, 2024

മെസിയുമായുള്ള കരാര്‍ നിര്‍ത്തിവച്ച് ബൈജുസ്

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2024 10:10 pm

ഫുട്ബോൾ താരം ലയണൽ മെസിയുമായുള്ള ബൈജുസിന്റെ കരാർ നിർത്തിവച്ചതായി റിപ്പോര്‍ട്ട്. ബൈജുസ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് മെസിയുമായുള്ള ഗ്ലോബല്‍ അംബാസഡര്‍ കരാര്‍ നിര്‍ത്തിവച്ചതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്.
2022 നവംബറിലാണ് സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയായ ‘എല്ലാവര്‍ക്കും വിദ്യാഭ്യാസ’ത്തിന്റെ ഗ്ലോബല്‍ അംബാസഡറായി മെസിയെ എഡ്ടെക് കമ്പനി ബൈജുസ് അവതരിപ്പിച്ചത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു കരാര്‍. എന്നാല്‍ ഒരു വര്‍ഷമായപ്പോഴേയ്ക്കും കരാര്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴായിരുന്നു ആഗോളതലത്തിൽ ത­ന്നെ ഏറ്റവും ആരാധകരുള്ള കായിക താരങ്ങളിൽ ഒരാളായ മെസിയുമായി ബൈജുസ് കൈ­കോർത്തത്. ആദ്യ വര്‍ഷം മെസിക്ക് ബൈജുസ് പണം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. കാലാവധിക്ക് മുമ്പ് കരാര്‍ അവസാനിപ്പിക്കാനാണോ ബൈജുസിന്റെ പദ്ധതിയെന്നത് വ്യക്തമല്ല. 

Eng­lish Summary:Baijus has sus­pend­ed the con­tract with Messi
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 22, 2025
January 22, 2025
January 22, 2025
January 22, 2025
January 22, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.