22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024

പിതാവ് പഠിക്കാന്‍ പറഞ്ഞു; ഒമ്പതുവയസുകാരി ഇന്‍സ്റ്റാഗ്രാം താരം തൂങ്ങി മരിച്ചു

Janayugom Webdesk
ചെന്നൈ
March 30, 2023 1:14 pm

പിതാവ് പഠിക്കാൻ പറഞ്ഞതിന് ഒൻപതു വയസ്സുകാരി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സോഷ്യല്‍മീഡിയയില്‍ താരമായ പെണ്‍കുട്ടി വീട്ടില്‍
തൂങ്ങി മരിച്ചത്. ‘ഇൻസ്റ്റാ ക്വീൻ’ എന്നാണ് പെണ്‍കുട്ടിയെ അറിയപ്പെടുന്നത്. തിങ്കളാഴ്ച ഭാര്യ വീടിന് സമീപം കളിച്ചുകൊണ്ട് നിന്ന മകളെ കണ്ട പിതാവ് കൃഷ്ണമൂർത്തി പഠിക്കാൻ ആവശ്യപ്പെട്ട് വഴക്ക് പറഞ്ഞിരുന്നു. പിന്നീട് വീടിന്റെ താക്കോല്‍ പെണ്‍കുട്ടിക്ക് നല്‍കി പിതാവ് പുറത്ത് പോയിരുന്നു. 

രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയ പിതാവ് വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജനൽ തകർത്ത് വീടിനുള്ളിൽ കയറുകയായിരുന്നു. കഴുത്തിൽ കോട്ടൺ തോര്‍ത്ത് കുരുക്കി തൂങ്ങി നില്‍ക്കുന്ന മകളെയാണ് കണ്ടത്. അബോധാവസ്ഥയിലായ മകളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Summary;Father said to study; Nine-year-old Insta­gram star hanged to death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.