24 December 2025, Wednesday

Related news

November 8, 2025
March 7, 2025
March 11, 2024
October 26, 2023
October 2, 2023
June 2, 2023
May 31, 2023
May 21, 2023
May 17, 2023
April 1, 2023

സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Janayugom Webdesk
കൊച്ചി
April 1, 2023 8:52 am

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന് പ്രദര്‍ശന, വിപണന കലാമേളയോടെ ഇന്ന് കൊച്ചിയില്‍ തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് എറണാകുളം മറൈന്‍ ഡ്രൈവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും മികവും അവതരിപ്പിക്കുന്ന പ്രദര്‍ശന വിപണന മേള എട്ടുവരെ നടക്കും. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള ആവിഷ്കരിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറും. മേളയിൽ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ 30 സ്റ്റാളുകൾ അണിനിരക്കുന്നുണ്ട്. 

Eng­lish Summary;Government’s sec­ond anniver­sary cel­e­bra­tion; State lev­el inau­gu­ra­tion today

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.