10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

March 7, 2025
February 3, 2025
September 28, 2024
September 17, 2024
September 16, 2024
September 4, 2024
May 27, 2024
March 11, 2024
March 1, 2024
January 22, 2024

ജനയുഗം പത്രത്തിന്റെ അച്ചടി തിരുവനന്തപുരത്തും; ഉദ്ഘാടനം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
May 31, 2023 7:00 am

ജനയുഗം പത്രത്തിന്റെ അച്ചടി തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്ക് കഴക്കൂട്ടത്തുള്ള കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ എക്സ്പാറ്റ് പ്രിന്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജനയുഗം എംഡി അഡ്വ. എന്‍ രാജന്‍ അധ്യക്ഷനാകും. 

ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, എഡിറ്റര്‍ രാജാജി മാത്യു തോമസ്, ഇപിഎച്ച് ചെയര്‍മാന്‍ പി പി സുനീര്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ഇപിഎച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇ ടി ടൈസണ്‍ എംഎല്‍എ, സിപിഐ ജില്ലാ അസി. സെക്രട്ടറി അരുണ്‍ കെ എസ്, മണ്ഡലം സെക്രട്ടറി ചന്തവിള മധു, കൗണ്‍സിലര്‍ ചന്തവിള ബിനു, ഇപിഎച്ച് ജനറല്‍ മാനേജര്‍ ബിജു അഞ്ചല്‍ എന്നിവര്‍ പങ്കെടുക്കും. ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ് സ്വാഗതവും യൂണിറ്റ് മാനേജര്‍ ആര്‍ ഉദയന്‍ നന്ദി പറയും. ജനയുഗം പത്രം ലീസിന് വാങ്ങിയിട്ടുള്ള ഭൂമിയില്‍ സ്ഥാപിച്ച എക്സ്പാറ്റ് പ്രിന്റ് ഹൗസില്‍ നിന്ന് ജൂണ്‍ ഒന്ന് മുതലുള്ള പത്രമാണ് അച്ചടിച്ച് തുടങ്ങുന്നത്. 

Eng­lish Summary;Printing of Janayugam news­pa­per in Thiru­vanan­tha­pu­ram; Inau­gu­ra­tion is today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.