22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റർ പൊട്ടിത്തെറിച്ചു; നവവരനും സഹോദരനും മരിച്ചു

Janayugom Webdesk
റായ്‍പൂര്‍
April 4, 2023 3:28 pm

വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലാണ് വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്ററാണ് പൊട്ടിത്തെറിച്ചത്. ഹേമേന്ദ്ര മെരാവി(22) തിങ്കളാഴ്ച മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലെ മുറിക്കുള്ളില്‍ വിവാഹ സമ്മാനങ്ങൾ തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കബീർധാം അഡീഷണൽ പൊലീസ് സൂപ്രണ്ട് മനീഷ താക്കൂർ പറഞ്ഞു. മെരാവി സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഇയാളുടെ സഹോദരൻ രാജ്കുമാറും (30) ചികിത്സയ്ക്കിടെയാണ് മരിച്ചത്. ഒന്നര വയസ്സുള്ള ആൺകുട്ടിയുൾപ്പെടെ മറ്റ് നാല് പേർക്കുമാണ് പരിക്കേറ്റത്. 

പരിക്കേറ്റവരെ കവരദയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കബീർധാം പൊലീസ് പറഞ്ഞു. ഹോം തിയറ്റർ വച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. സ്ഥലത്തെത്തിയ ഫോറൻസിക് വിദഗ്ധരും പൊലീസ് സംഘവും അന്വേഷണം ആരംഭിച്ചു. ഏപ്രിൽ ഒന്നിനാണ് ഹേമേന്ദ്ര മെരാവിയുടെ വിവാഹം നടന്നത്. റായ്പൂരിൽ നിന്ന് 200 കിലോമീറ്റർ അകലെ ഛത്തീസ്ഗഡ് മധ്യപ്രദേശ് അതിർത്തിയിലുള്ള മാവോയിസ്റ്റ് ബാധിത മേഖലയാണ് പ്രദേശം.

Eng­lish Sum­ma­ry; The wed­ding gift home the­ater blast; The new groom and elder broth­er were killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.