19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 19, 2024
September 9, 2024
September 5, 2024
July 10, 2024
June 19, 2024
May 28, 2024
April 1, 2024
March 26, 2024
February 9, 2024
December 3, 2023

വീട്ടില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ വാതിലിന്റെ കട്ടളയില്‍ നിന്ന് കണ്ടെത്തിയത് 38 പാമ്പുകള്‍

Janayugom Webdesk
മുംബൈ
April 12, 2023 4:18 pm

വീടിന്റെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കിടെ വീടിന്റെ കട്ടളക്കിടയില്‍ വീട്ടുകാര്‍ കണ്ടെത്തിയത് 39 പാമ്പുകളെ. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണഅ സംഭവം. കട്ടളയില്‍ താമസമാക്കിയ ചിതലിനെ കളയുന്നതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് രണ്ട് പാമ്പുപിടിത്തക്കാരുടെ സഹായത്തോടെ പാമ്പുകളെ പിടിച്ചെടുത്ത് വനത്തിലേക്ക് അയച്ചതായി വീട്ടുകാര്‍ പറഞ്ഞു. നാല് മണിക്കൂറോളമെടുത്താണ് ഇവയെ പിടികൂടിയതെന്നും വീട്ടുകാര്‍ പറഞ്ഞു. 

20 വർഷം മുൻപാണ് വീട് നിർമിച്ചതെന്ന് വീട്ടുടമ സീതാറാം ശർമ പറഞ്ഞു. വാതിലിന്റെ ചട്ടക്കൂട് ചിതലുകൾ തിന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച, വീട്ടുജോലിക്കാരി വൃത്തിയാക്കുമ്പോൾ, ഒരു ചെറിയ പാമ്പിനെ പിടികൂടി, പിന്നാലെ ഫ്രെയിമിനുള്ളിൽ മറ്റ് ചിലവ തെന്നിമാറുന്നതും കണ്ടെത്തി.

വീട്ടിൽ കണ്ടെത്തിയ പാമ്പുകൾ വിഷമുള്ളതല്ലെന്ന് പാമ്പ് പിടിത്തക്കാരൻ ബണ്ടി ശർമ പറഞ്ഞു. വാതിലിന്റെ ഫ്രെയിമിലെ ചിതലിനെ ഭക്ഷിച്ചാണ് പാമ്പുകള്‍ ജീവിച്ചതെന്നും പാമ്പ് പിടിത്തക്കാർ പറഞ്ഞു. പാമ്പുകൾ ഒരാഴ്ച മുമ്പാണ് ജനിച്ചതെന്നും 7 ഇഞ്ചിൽ കൂടുതൽ നീളമുള്ളതല്ലെന്നും അവർ പറഞ്ഞു.

Eng­lish Sum­ma­ry: Dur­ing house clean­ing, 38 snakes were found in the door jamb

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.