23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

വീട് മാറി ബെല്ലടിച്ചു; പതിനാറുകാരനെ ഗൃഹനാഥന്‍ വെടിവച്ചു

Janayugom Webdesk
മിസോറി
April 19, 2023 8:59 am

വീട് മാറി കോളിങ് ബെല്ലടിച്ചതിന് പതിനാറുകാരനെ ഗൃഹനാഥന്‍ വെടിവച്ചു. അമേരിക്കയിലെ മിസോറിയില്‍ കഴിഞ്ഞ 13നായിരുന്നു സംഭവം. ഇ­ളയ സഹോദരന്മാരെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടക്കിക്കൊണ്ടുവരാന്‍ പോയ റാല്‍ഫ് യാറല്‍ എന്ന പതിനാറുകാരനാണ് വെടിയേറ്റത്. ആന്‍ഡ്രൂ ലെസ്റ്റര്‍ എന്ന 85കാരനാണ് വെടിയുതിര്‍ത്തത്. തലയിലും കയ്യിലും വെടിയേറ്റ റാല്‍ഫ് യാറലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വംശീയ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. എന്നാല്‍, സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ പൊലീസ് തയ്യാറായിട്ടില്ല. നിലവില്‍, ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന വകുപ്പിലാണ് 85 കാരന് എതിരെ കേസെടുത്തിരിക്കുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറുമെന്ന ഭയത്താലാണ് വെടിവച്ചതെന്നാണ് ലെസ്റ്ററിന്റെ വിശദീകരണം. കൂടുതല്‍ ചോദ്യം ചെയ്യാനായി ലെസ്റ്ററിനെ പൊലീസ് വിളിപ്പിച്ചെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നഗരത്തില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Eng­lish Summary:rang the bell; The head of the house shot the 16-year-old
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.