19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

മണിപ്പൂരില്‍ കലാപം സൃഷ്ടിച്ചത് ബിജെപിയുടെ വിഘടനനയം

Janayugom Webdesk
ന്യൂഡൽഹി
May 5, 2023 9:46 pm

മണിപ്പൂരിലെ കലാപത്തിന് വഴിയൊരുക്കിയത് അധികാര നേട്ടത്തിനുവേണ്ടി ബിജെപി നടത്തിയ വിഘടന രാഷ്ട്രീയം. ഗോത്രവൈരത്തിന്റെയും വിഘടനവാദത്തിന്റെയും പഴക്കംചെന്ന വേരുകളുള്ള വടക്കുകിഴക്കന്‍ മണ്ണില്‍ ബിജെപി വിതച്ച വിദ്വേഷവിത്തുകള്‍ കലാപത്തീയായി പടര്‍ന്നുപിടിക്കുകയായിരുന്നു.
ആദിമ വിഭാഗമായ കുക്കികള്‍ക്കിടയില്‍ വേരു പിടിപ്പിക്കാനാകാത്തതിനാല്‍ മെയ്തി വിഭാഗത്തെ പ്രീണിപ്പിക്കുകയും വെറുപ്പ് ഉല്പാദിപ്പിക്കുകയുമായിരുന്നു ബിജെപി. ഭൂരിപക്ഷം വരുന്ന മെയ്തി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍തന്നെ സംസ്ഥാനത്ത് മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മില്‍ അകന്നു തുടങ്ങിയിരുന്നു. അത് മുതലെടുക്കാന്‍ രഹസ്യമായി മെയ്തിയുടെ കൂടെ നില്ക്കുവാന്‍ ബിജെപി സന്നദ്ധമായി.
പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന മെയ്തി വിഭാഗത്തിന്റെ ആവശ്യത്തില്‍ അഭിപ്രായമറിയിക്കുവാന്‍ കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി ആവശ്യപ്പെട്ടുവെങ്കിലും 2014ല്‍ കേന്ദ്രത്തിലും 2017ല്‍ മണിപ്പൂരിലും അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരുകള്‍ അതിന് സന്നദ്ധമായില്ല. മെയ്തി അനുകൂല നിലപാട് രഹസ്യമായി സ്വീകരിക്കുകയും വോട്ടുറപ്പിക്കുകയും ചെയ്തു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെയ്തി ഭൂരിപക്ഷ താഴ്വരയില്‍ നിന്ന് ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം ഇത് വ്യക്തമാക്കുന്നു. നിയമസഭയില്‍ 60ല്‍ ബിജെപിക്ക് ലഭിച്ചത് 32 സീറ്റുകളായിരുന്നു. അതില്‍ 25 എണ്ണവും ലഭിച്ചത് മെയ്തി ഭൂരിപക്ഷ മേഖലയില്‍ നിന്ന്.
മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്കിയാല്‍ തങ്ങളുടെ ആവാസ വ്യവസ്ഥ കയ്യേറപ്പെടുമെന്ന കുക്കികളുടെ ആശങ്കയ്ക്ക് ചെവി കൊടുക്കുവാന്‍ ബിജെപിയുടെ ബിരേന്‍ സിങ് സര്‍ക്കാര്‍ തയ്യാറായതുമില്ല. ഇത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വിഭജനത്തിന് വ്യാപ്തി കൂട്ടി. സര്‍ക്കാരുകളുടെ അഭിപ്രായം പത്തുവര്‍ഷമായിട്ടും ലഭ്യമാകാത്ത സാഹചര്യത്തില്‍ അക്കാര്യം ചൂണ്ടിക്കാട്ടി ഏപ്രില്‍ 18 ന് ഹൈക്കോടതി മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്കണമെന്ന് നിര്‍ദേശിച്ചു. ഇതോടെ ആശങ്കയിലായ കുക്കി വിഭാഗത്തോട് ആഭിമുഖ്യമുള്ള ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനെ തുടര്‍ന്നാണ് വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടത്.

Eng­lish sum­ma­ry: BJP’s sep­a­ratist pol­i­cy cre­at­ed riots in Manipur

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.