23 January 2026, Friday

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; പൊന്നിയിന്‍ സെല്‍വന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്റെ ഓഫീസില്‍ ഇഡി റെയ്ഡ്

Janayugom Webdesk
ചെന്നൈ
May 16, 2023 2:51 pm

പൊന്നിയിന്‍ സെല്‍വന്‍ ഉള്‍പ്പെടെ പ്രമുഖ സിനിമകള്‍ നിര്‍മ്മിച്ച ലൈക പ്രൊഡക്ഷന്റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. ചെന്നൈയിലുള്ള ലൈകയുടെ ആസ്ഥാനത്താണ് റെയ്ഡ് നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. ത്യാഗരായ നഗര്‍, കാരപ്പാക്കം, അഡയാര്‍ എന്നിവയുള്‍പ്പെടെ ചെന്നൈയിലെ 8 സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നുണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2014ല്‍ വിജയ് നായകനായ കത്തി എന്ന ചിത്രത്തിലൂടെയാണ് ലൈക നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് കൊലമാവ് കോകില, വടചെന്നൈ, 2.0, ഡോണ്‍ മുതലായ ഹിറ്റുകള്‍ ലൈകയുടെ നിര്‍മാണത്തില്‍ പുറത്ത് വന്നിരുന്നു.
കമല്‍ ഹാസന്റെ ഇന്ത്യന്‍ 2, രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രം ചെദ്ദാര്‍ 171, മകള്‍ ഐശ്വര്യയുടെ ലാല്‍ സലാം തുടങ്ങിയ ചിത്രങ്ങളും ലൈകയാണ് നിര്‍മിക്കുന്നത്.

Eng­lish Sum­ma­ry: Mon­ey Laun­der­ing Case; ED raids office of Lai­ka Pro­duc­tions, mak­ers of Pon­niyin Selvan

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.