18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 2, 2024
October 1, 2024
September 29, 2024
September 8, 2024
August 29, 2024
August 27, 2024
August 21, 2024
August 20, 2024
August 20, 2024
August 19, 2024

എഐവൈഎഫ് സേവ് ഇന്ത്യാ മാര്‍ച്ച് വടക്കന്‍മേഖല കാല്‍നടജാഥയ്ക്ക് ആവേശകരമായ തുടക്കം

Janayugom Webdesk
കാസര്‍കോട്
May 17, 2023 7:42 pm

‘ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ, ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി’ എന്ന മുദ്രാവാക്യമുയർത്തി എഐ വൈ എഫ് സംസ്ഥാന കമ്മറ്റി നേതൃത്വത്തില്‍ നടക്കുന്ന വടക്കന്‍മേഖല സേവ് ഇന്ത്യാ മാര്‍ച്ചിന് കാസര്‍കോട് വെച്ച് ഉജ്വല തുടക്കം. സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ് കുമാര്‍ എം പി ജാഥാ ലീഡര്‍ എഐവൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണിന് പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്. എഐവൈഎഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം സി അജിത് അധ്യക്ഷത വഹിച്ചു.

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ, ജാഥാ ലീഡര്‍ എന്‍ അരുണ്‍ എന്നിവര്‍ സംസാരിച്ചു. സി പി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ജാഥാ ഡയറക്ടര്‍ അഡ്വ. കെ കെ സമദ്, വൈസ് ക്യാപ്റ്റന്‍മാരായ പ്രസാദ് പറേരി, അഡ്വ. വിനീത വിന്‍സന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് രജീഷ് കെ വി, എക്സിക്യൂട്ടീവംഗം രജനി, സംസ്ഥാന കമ്മറ്റിയംഗം ധനീഷ് ബിരിക്കുളം, സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി, കാസര്‍കോട് ജില്ലാ സെക്രട്ടറി സി പി ബാബു , സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി കൃഷ്ണന്‍, അഡ്വ. ഗോവിന്ദ്രന്‍ പള്ളിക്കാപ്പില്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘാടക സമിതി കണ്‍വീനറും എഐവൈഎഫ് ജില്ലാ സെക്രട്ടറിയുമായ എം ശ്രീജിത് സ്വാഗതം പറഞ്ഞു. 

രാജ്യത്ത് ഉയര്‍ന്നു വരുന്ന വര്‍ഗ്ഗീയതയ്ക്കും തൊഴിലാലില്ലായ്മയ്ക്കും എതിരെ എഐവൈഎഫ് സംസാഥാന കമ്മറ്റി നേതൃത്വത്തില്‍ സേവ് ഇന്ത്യാ മാര്‍ച്ച് എന്ന പേരില്‍ സംസ്ഥാനത്ത് രണ്ട് കാല്‍നട ജാഥകളാണ് നടത്തുന്നത്. എഐവൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ നയിക്കുന്ന തെക്കന്‍മേഖല ജാഥ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു കഴിഞ്ഞു. ഇരു ജാഥകളും 14 ജില്ലകളിലൂടെ പര്യടനം നടത്തി 28ന് തൃശ്ശൂരില്‍ സംഗമിച്ച് കാല്‍ലക്ഷം യുവജനങ്ങള്‍ അണിനിരക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തോടെ സമാപിക്കും. 

Eng­lish Sum­ma­ry: An excit­ing start to the AIYF Save India March North Region started

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.