23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

February 28, 2024
September 17, 2023
September 12, 2023
June 9, 2023
June 7, 2023
June 4, 2023
May 29, 2023
May 29, 2023
May 29, 2023
May 26, 2023

ബിജെപിയുടെ അഖണ്ഡഭാരത ചുവര്‍ ചിത്രം; അയല്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
June 7, 2023 11:34 pm

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചുവരില്‍ കോറിയിട്ട ഭാരതത്തിന്റെ ചിത്രത്തിനെതിരെ അയല്‍ രാജ്യങ്ങള്‍ പ്രതിഷേധത്തില്‍. ഇന്ത്യ വിഭജിക്കപ്പെടുന്നതിന് മുമ്പുള്ളതാണ് ചിത്രം. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ടിബറ്റ്, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ ഭാഗങ്ങള്‍ ഇതിലുണ്ട്. വാര്‍ത്ത പ്രചരിച്ചതോടെ നേപ്പാളിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും പ്രതിഷേധം വ്യാപകമായി. പ്രധാനമന്ത്രി പ്രചണ്ഡയുടെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെയാണ് നേപ്പാൾ മാധ്യമങ്ങളിൽ വിഷയം ചർച്ചയായത്. അന്നാട്ടിലെ രാഷ്ട്രീയ നേതാക്കളും പാർട്ടികളും ഇതിനെതിരെ ശക്തമായാണ് രംഗത്തുവന്നത്.

വലിയ പ്രതിഷേധങ്ങളാണ് നേപ്പാളിൽ നടക്കുന്നത്. ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി, കപിലവസ്തു തുടങ്ങിയ സ്ഥലങ്ങള്‍ ഈ ഭൂപടത്തിലുണ്ട്. ഈ പ്രദേശങ്ങൾക്കുമേൽ ഇന്ത്യക്കുള്ള അവകാശവാദത്തെയാണ് ഭൂപടം സൂചിപ്പിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ വാദം. ചുവർചിത്രത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം തേടാൻ ഡൽഹിയിലെ എംബസി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷഹരിയാർ ആലം പറഞ്ഞു. ചിത്രത്തെ ‘അഖണ്ഡ ഭാരത്’ എന്ന് വിശേഷിപ്പിച്ച പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രസ്താവനയിൽ പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് ബലോച്ച് അമ്പരപ്പ് പ്രകടിപ്പിച്ചു.

ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ മാത്രമല്ല, സ്വന്തം മതന്യൂനപക്ഷങ്ങളുടെ സ്വത്വത്തെയും സംസ്‌കാരത്തെയും കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന വിഭാഗീയ ചിന്താഗതിയുടെ പ്രകടനമാണ് ‘അഖണ്ഡ് ഭാരത്’ എന്ന അനാവശ്യമായ അവകാശവാദമെന്ന് അവർ പറഞ്ഞു. അഖണ്ഡഭാരതം എന്നത് സംഘ്പരിവാറിന്റെ ഇന്ത്യയെക്കുറിച്ചുള്ള ഭാവനയുടെ ഭാഗമാണ്. രാമായണവും മഹാഭാരതവും പോലുള്ള പുരാണങ്ങളിൽ നിന്നുള്ളതാണത്. നേരത്തെ ഇന്ത്യയുടെ ഭാഗമായിരുന്ന പ്രദേശങ്ങളെ ഒറ്റരാഷ്ട്രമായി ചിത്രീകരിക്കാൻ ഹിന്ദുത്വദേശീയവാദികളും സംഘടനകളും ഉപയോഗിക്കുന്ന പദമാണ് അഖണ്ഡഭാരത്.

ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന വാദത്തിന്റെ തുടര്‍ച്ചയായി അഖണ്ഡ ഭാരത് സങ്കല്പമുന്നയിച്ച് രാജ്യത്ത് മതധ്രുവീകരണത്തിന് ശക്തിയേകുന്നതിനും ദേശീയ വികാരം ആളിക്കത്തിക്കാനുമാണ് ഇതിലൂടെ ബിജെപിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നത്. പക്ഷേ അയല്‍ രാജ്യങ്ങളെ പ്രകോപിപ്പിക്കുവാനും ശത്രുത ക്ഷണിച്ചുവരുത്താനുമാണ് നിലപാട് ഇടയാക്കുകയെന്നാണ് അവിടെ നടക്കുന്ന പ്രതിഷേധങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Eng­lish Sum­ma­ry: ‘Akhand Bharat’ Mur­al in new Parliament
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.